മനാമ: സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി നിര്യാതനായി. വടകര പലയാട്ട്നട പാലയുള്ള പറമ്ബില്‍ നടരാജ് (58) ആണ് മരിച്ചത്.കഴിഞ്ഞ കുറെ വർഷങ്ങളായി ബഹ്റൈൻ പ്രവാസി ആയ ഇദ്ദേഹം സ്വന്തമായി സൂപ്പർ മാർക്കറ്റ് നടത്തിവരുന്നതിനിടെ കഴിഞ്ഞ നാല് ദിവസമായി അസുഖം ബാധിച്ച് സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ അഡ്മിറ്റായിരുന്നു.ഭാര്യ ഷീജ നടരാജന്: മകന് നവനീത് (ബി.ബി.എ വിദ്യാര്‍ഥി, യൂണിഗ്രാഡ്).