ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു;സംഘടനയുടെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കും.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു;സംഘടനയുടെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കും.

ബഹ്‌റൈൻ ലാല്‍കെയേഴ്സിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു;സംഘടനയുടെ പത്താം വാര്‍ഷികം വിപുലമായി ആഘോഷിക്കും.


ബഹ്റൈനിലെ സാമൂഹ്യ സാസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളില്‍ നിറസാന്നിധ്യമായ ബഹ്റൈന്‍ ലാല്‍ കെയേഴ്സിന് 2023_2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി നിലവില്‍ വന്നു.പ്രസിഡന്റ് എഫ്.എം ഫൈസലിന്‍റെ അദ്ധ്യക്ഷതയിൽ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ കോ-ഓർഡിനേറ്റർ ജഗത് കൃഷ്ണകുമാർ സ്വാഗതവും സെക്രട്ടറി ഷൈജു കന്‍പ്രത്ത് നന്ദിയും പറഞ്ഞു.യോഗത്തില്‍ വെച്ച് 2023 – 2025 കാലഘട്ടത്തിലേക്കുള്ള പുതിയ കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ കമ്മിറ്റി ഭാരവാഹികളായി ജഗത് കൃഷ്ണകുമാർ (കോ_ഓഡിനേററര്‍) ,എഫ്.എം ഫൈസൽ (പ്രസിഡണ്ട്),ഷൈജു കമ്പ്രത്ത് (സെക്രട്ടറി ജനറല്‍),അരുൺ ജി നെയ്യാർ (ട്രഷറര്‍) ഡിറ്റോ ഡേവിസ്,തോമസ് ഫിലിപ്പ് (വൈസ് പ്രസിഡണ്ടുമാര്‍) ,ഗോപേഷ് മേലോട്, വിഷ്ണു വിജയൻ (ജോയന്‍റ് സെക്രട്ടറിമാര്‍) എന്നീ ഭാരവാഹികളേയും, പ്രജിൽ പ്രസന്നൻ, വൈശാഖ് , ജ്യോതിഷ് എന്നിവരെ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു . കൂടാതെ സംഘടനയുടെ ജനകീയമായ പ്രവര്‍ത്തനങ്ങള്‍ക്കായി സജീവ പ്രവര്‍ത്തകരായ അന്‍പതോളം പേരടങ്ങുന്ന കോര്‍കമ്മിറ്റിക്കും രൂപം നല്‍കി. പുതിയ കമ്മിറ്റിയുടെ കാലയളവിലെ പ്രവര്‍ത്തനങ്ങളില്‍ പ്രതിമാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും ബഹ്റൈന്‍ ലാല്‍ കെയേഴ്സ് പത്തു വര്‍ഷം പൂര്‍ത്തീയാക്കുന്ന ഈ സാഹചര്യത്തില്‍ വരുന്ന മെയ് മാസത്തില്‍ മോഹന്‍ലാലിന്‍റെ ജന്മദിന ആഘോഷങ്ങളോടനുബന്ധിച്ച് പത്ത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു കൊണ്ട് വിപുലമായ രീതിയില്‍ സംഘടനയുടെ പത്താം വാര്‍ഷികം ആഘോഷിക്കാനും തീരുമാനിച്ചതായി പുതിയ ഭാരവാഹികള്‍ അറിയിച്ചു.

Leave A Comment