ഐവൈസിസി യൂത്ത് ഫെസ്റ്റ് ജനുവരി 27 ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും

  • Home-FINAL
  • Business & Strategy
  • ഐവൈസിസി യൂത്ത് ഫെസ്റ്റ് ജനുവരി 27 ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും

ഐവൈസിസി യൂത്ത് ഫെസ്റ്റ് ജനുവരി 27 ന് ഇന്ത്യൻ ക്ലബിൽ സംഘടിപ്പിക്കും


മനാമ:ഇന്ത്യൻ യൂത്ത് കൾച്ചറൾ കോൺഗ്രസ് ബഹ്‌റൈൻ ഏട്ടാമത് യൂത്ത് ഫെസ്റ്റ് ജനുവരി 27ന് വെളളിയാഴ്ച്ച ഇന്ത്യൻ ക്ലബിൽ അരങേറുമെന്ന് ഭാരവാഹികൾ പറഞ്ഞു . ജെ ജെ ഡി ആഡ്സ് ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി സഹകരിച്ചാണ് പരുപാടി നടത്തുന്നത്.ഇന്ത്യക്ക് പുറത്ത് 2013ൽ ആദ്യമായി രൂപം കൊണ്ട് കഴിഞ്ഞ 9 വർഷക്കാലം കൊണ്ട് ബഹ്‌റൈൻ പ്രവാസ ലോകത്ത് രാഷ്ട്രീയ കലാ സാംസ്കാരിക വിദ്യാഭ്യാസ ആധുര സേവന രംഗത്ത് ഒട്ടനവധി സംഭാവന നൽകുവാൻ സാധിച്ച സംഘടനയാണ് ഐവൈസിസി.ഇന്ത്യക്ക് വെളിയിൽ ആദ്യമായി രൂപീകരിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മയായ ഐവൈസിസി, മറ്റ് പ്രവാസ കോൺഗ്രസ് സംഘടനകൾക്ക് മാതൃകയായി വർഷം തോറും പുതിയ‌ഭാരവാഹികളെ ചിട്ടയോടെ തെരെഞ്ഞെടുത്ത് ബഹ്റൈനിലേയും നാട്ടിലേയും ജീവകാരുണ്യ രംഗത്തും രാഷ്ട്രീയ സാംസ്കാരിക‌ കലാകായിക വിദ്യാഭ്യാസ ആധുര സേവന രംഗങളിൽ വേറിട്ട പ്രവർത്തനങളുമായി മുന്നേറുകയാണ് . ഇതിനോടകം ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് 37മെഡിക്കൽ ക്യാമ്പുകൾ 17 രക്ത ദാന ക്യാമ്പുകൾ, മാസം തോറും കേരളത്തിലെ 14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട അമ്മമാർക്ക് അമ്മക്കൊരു കൈനീട്ടം പെൻഷൻ പദ്ധതി , വിദ്യാഭ്യാസ പ്രോൽസാഹന പദ്ധതിയായ അക്ഷര ദീപം പദ്ധതി,14 ജില്ലകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട മിടുക്കരായ വിദ്യാർത്ഥികൾക്ക് മൗലാനാ അബ്ദുൽ കലാം ആസാദ് മെമ്മോറിയൽ സ്കോളർഷിപ്പ് പദ്ധതി, ചികിൽസാ സഹായങൾക്കായി സ്വാന്തനസ്പർശം പദ്ധതി , പാവപെട്ട പ്രവാസികൾക്കായി ടിക്കറ്റ് നൽകുന്ന പ്രവാസകിരണം പദ്ധതി,വിശക്കുന്ന വയറുകൾക്ക് ഒരു നേരത്തെ അന്നം നൽകുന്ന “കരുതൽ “പദ്ധതി .കലാ, കായിക രംഗങ്ങളിൽ കഴിവ് തെളിയിക്കുവാൻ അവസരങ്ങൾ ഒരുക്കി വിവിധ മത്സരങ്ങൾ. ജോലിയില്ലാത്തവർക്കായി ബഹ്റൈനിലെ ദൈനംദിന ഒഴിവുകൾ റിപ്പോർട്ട് ചെയ്ത് കൊണ്ട് ജോബ് സെൽ,ഹെല്പ് ഡസ്ക്, വനിതാ വേദി, കലാവേദി,കോൺഗ്രസ്സ് ,യൂത്ത് കോൺഗ്രസ്സ് പരിപാടികൾ, മഹാത്മജി മുതൽ ലീഡർ കെ കരുണാകരൻ വരെയുളളവരുടെ ജന്മദിന,ചരമദിനാചരണങൾ,ഇന്ത്യയുടേയും ബഹ്രൈന്റേയും സ്വാതന്ത്ര്യദിനാഘോഷങൾ,മറ്റ് രാഷ്ട്രീയ പരിപാടികൾ, നാടകങ്ങൾ,സെമിനാറുകൾ, ഇഫ്താർ സംഗമങ്ങൾ, കരോൾ സംഗം ,ഓണത്തിനും
പെരുന്നാളിനും ക്രിസ്തുമസിനും നാട്ടിലെ പാവപെട്ടവർക്ക് ഭക്ഷ്യധാന്യങളും പുതു വസ്ത്രങളും നൽകുന്നത് അടക്കം ഒട്ടേറെ വിത്യസ്തതകൾ നിറഞ്ഞ പരിപാടികളുമായി ഐവൈസിസി മുന്നേറുകയാണു.കോവിഡ് കാലത്ത് നൂറുകണക്കിന് ആളുകൾക്ക് ആശ്വാസം എത്തിക്കുവാന് സംഘടനക്ക് കഴിഞ്ഞു,4 ചാർട്ടഡ് ഫ്ലൈറ്റ് കോവിഡ് സമയത്ത് നാട്ടിലേക്ക് അയക്കുവാൻ സാധിച്ചു,ലാൽസൻ മെമ്മോറിയാൽ ഭവന നിർമ്മാണ ഭാഗമായി വീട് നൽകൽ പദ്ധതി ആരംഭിച്ചു.2013 ൽ വിടി ബൽറാം എം എൽ എ ഉദ്ഘാടനം ചെയ്ത് തുടങിയ ഐവൈസിസി യൂത്ത് ഫെസ്റ്റ് പത്താമത് വർഷവും തുടർച്ചയായി നടത്തിപ്പോരുന്നു,അതിനോടൊപ്പം തന്നെ‌ അതാത് വർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ട് മാഗസിനും ഇറക്കുന്നു, അങ്ങനെ പ്രവാസ ലോകത്തെ കോൺഗ്രസ് സംഘടനകൾക്കിടയിൽ മാതൃകയായി ഐവൈസിസി നിലകൊള്ളുന്നു.

ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് ഈ വർഷവും വിപുലമായ പരിപാടികളോടെ യൂത്ത് ഫെസ്റ്റ് ആഘോഷിക്കുന്നത്.മുൻ വര്ഷങ്ങളിലേത്‌ പോലെ തന്നെ നാട്ടിൽ നിന്നും ബഹ്‌റൈനിൽ നിന്നും സാമൂഹിക രാഷ്ട്രീയ നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

വാർത്ത സമ്മേളനത്തിൽ- പ്രസിഡന്റ്‌ ജിതിൻ പരിയാരം, സെക്രട്ടറി ബെൻസി, ട്രഷറർ വിനോദ് ആറ്റിങ്ങൽ, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ബ്ലസ്സൻ മാത്യു, പ്രോഗ്രാം & പബ്ലിസിറ്റി കൺവീനർ വിൻസു കൂത്തപ്പള്ളി, ഫിനാൻസ് കൺവീനർ അനസ് റഹീം, റിസപ്ഷൻ കമ്മിറ്റി കൺവീനർ ഷബീർ മുക്കൻ, മാഗസിൻ എഡിറ്റർ ഫാസിൽ വട്ടോളി തുടങ്ങിയവർ പങ്കെടുത്തു.

 

Leave A Comment