അന്തർദേശീയ സാമ്പത്തിക വിപണിയുടെ വികസനത്തിന്റെയും ബഹ്റൈൻ പണവിപണികളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കാൻ , സെൻട്രൽ ബാങ്ക് ഓഫ് ബഹ്റൈൻ പ്രധാന പോളിസി പലിശ നിരക്ക് ഉയർത്താൻ തീരുമാനിച്ചു. സിബിബി -യുടെ ഒരാഴ്ചത്തെ നിക്ഷേപ സൗകര്യത്തിന്റെ പ്രധാന പോളിസി പലിശ നിരക്ക് 5.25% ൽ നിന്ന് 5.50% ആയി ഉയർത്തി.ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 5.00% ൽ നിന്ന് 5.25% ആയും , നാല് ആഴ്ചത്തെ നിക്ഷേപ നിരക്ക് 6.00% ൽ നിന്ന് 6.25% ആയും വായ്പാ നിരക്ക് 6.50% ൽ നിന്ന് 6.75% ആയും ഉയർത്താനും സിബിബി തീരുമാനിച്ചു.രാജ്യത്ത് സാമ്പത്തിക സ്ഥിരത നിലനിർത്തുന്നതിന് ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിനായി , ആഗോള, പ്രാദേശിക വിപണി വികസനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുന്നു എന്നും സിബിബി അറിയിച്ചു.