ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

ബിഡികെ – ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.


മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) ബഹ്‌റൈൻ ചാപ്റ്റർ, ബീറ്റ്‌സ് ഓഫ് ബഹ്‌റൈനുമായി ചേർന്ന് കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. നൂറിലധികം പേര് രക്തം നൽകിയ ക്യാമ്പ്‌ മുതിർന്ന പത്രപ്രവർത്തകനും പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവുമായ സോമൻ ബേബി ഉദ്‌ഘാടനം ചെയ്തു. ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ കൺവീനർമാരായ സച്ചിൻ സാമുവൽ, അജേഷ് കോശി, ബിഡികെ ബഹ്‌റൈൻ ചെയർമാൻ കെ. ടി. സലിം എന്നിവർ സംസാരിച്ചു. ചടങ്ങിൽ സോമൻ ബേബിക്കും, ബിഡികെ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂരിനും ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ ഉപഹാരങ്ങൾ കൈമാറി.

ബീറ്റ്‌സ് ഓഫ് ബഹ്‌റൈൻ പ്രവർത്തകരോടൊപ്പം, ബിഡികെ ബഹ്‌റൈൻ ജനറൽ സെക്രട്ടറി റോജി ജോൺ, ട്രെഷറർ ഫിലിപ്പ് വർഗീസ് വൈസ് പ്രസിഡന്റ്‌ സിജോ ജോസ്,ക്യാമ്പ് കോർഡിനേറ്റർ സുരേഷ് പുത്തൻവിളയിൽ, ഗിരീഷ്. കെ. വി, സുനിൽ മനവളപ്പിൽ, അശ്വിൻ രവീന്ദ്രൻ, എബി അലക്സ്, രേഷ്മ ഗിരീഷ്, വിനീത വിജയ്,ആനി അനു, നിതിൻ ശ്രീനിവാസ്, സലീന റാഫി, സഹ്‌ല റാഫി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.

Leave A Comment