കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ബംഗളൂരുവിലേക്ക് കൊണ്ടുപോയി.

  • Home-FINAL
  • Business & Strategy
  • കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ബംഗളൂരുവിലേക്ക് കൊണ്ടുപോയി.

കുടുംബം ചികിത്സ നിഷേധിച്ചിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി; ബംഗളൂരുവിലേക്ക് കൊണ്ടുപോയി.


തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍ചികിത്സയ്ക്കായി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ന്യുമോണിയ ബാധയെ തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ പ്രത്യേക വിമാനത്തിലാണ് ബംഗളൂരുവിലേക്ക് കൊണ്ടുപോയത്.

ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയിലാണ് തുടര്‍ചികിത്സ. കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്ന ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടി തള്ളി. മികച്ച ചികിത്സ ലഭിച്ചെന്നും ആരോഗ്യം മെച്ചപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ച മുന്‍പാണ് ഉമ്മന്‍ചാണ്ടിയെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഉമ്മന്‍ചാണ്ടി ആരോഗ്യനില വീണ്ടെടുത്തുവെന്നും തുടര്‍ ചികിത്സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആഗ്രഹിക്കുന്നുവെങ്കില്‍ ആകാമെന്ന് മെഡിക്കല്‍ ബോര്‍ഡ് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് കാന്‍സര്‍ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടിയെ ബംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചത്.

Leave A Comment