കളിക്കളത്തോട് വിടപറഞ്ഞ് ഇന്ത്യന്‍ ഫുട്ബോളിലെ സൂപ്പര്‍താരങ്ങളിലൊരാളായ ജെജെ ലാല്‍പെഖുല. മിസോറം സ്വദേശിയായ ജെജെ, മിസോ സ്നൈപ്പര്‍ എന്നാണറിയപ്പെട്ടിരുന്ന താരം കഴിഞ്ഞ കുറച്ചുനാളുകളായി കളിക്കളത്തിൽ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു . ഇതിനിടെയാണ് കഴിഞ്ഞ ദിവസം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് ജെജെ ഒടുവില്‍ കളിച്ചത്. ഇന്ത്യന്‍ ടീമിനൊപ്പം രണ്ട് തവണ സാഫ് കപ്പും രണ്ട് തവണ ഇന്റര്‍കോണ്ടിനന്റല്‍ കപ്പും നേടിയിട്ടുണ്ട്. 2016-ല്‍ ഏഐഎഫ്എഫിന്റെ മികച്ച താരത്തിനുള്ള പുരസ്കാരവും ജെജെയ്ക്കായിരുന്നു.ഇന്ത്യന്‍ ദേശീയ ടീമിനായി 56 മത്സരങ്ങളില്‍ നിന്ന് 23 തവണ ഗോൾ നേടി. മോഹന്‍ ബഗാന്, ചെന്നൈയിന് എഫ്സി, ഡെംപോ തുടങ്ങിയ ക്ലബുകളിലും ജെജെ കളിച്ചിട്ടുണ്ട്. ചെന്നൈയിനൊപ്പം രണ്ട് ഐഎസ്എല്‍ കിരീടങ്ങള്‍ ജെജെ നേടിയിട്ടുണ്ട്.