തുര്‍ക്കിയിലേക്ക് ദുരിതാശ്വാസ സാമഗ്രികളുമായുള്ള ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് വിമാനം സര്‍വിസ് നടത്തി.തുര്‍ക്കിയിലും സിറിയയിലും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ നിര്‍ദേശാനുസരണമാണ് സാമഗ്രികള്‍ അയച്ചത്. റോയല്‍ ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ദുരിതാശ്വാസ വസ്തുക്കള്‍ സമാഹരിച്ചത്. വരും ദിവസങ്ങളിലും ദുരിതാശ്വാസ സഹായം അയക്കുന്നത് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.