കോഴിക്കോട്ടേയ്ക്ക് ജോലിമാറ്റം ലഭിച്ചു ബഹ്‌റൈനിനോട് വിട പറയുന്ന ഗൾഫ് മാധ്യമം സീനിയർ റിപ്പോർട്ടർ സിജു ജോർജ്ജിന് ഐ സി എഫ് ബഹ്‌റൈൻ ഹൃദ്യമായ യാത്രയയപ്പ് നൽകി.
പ്രസിഡണ്ട് സൈനുദ്ധീൻ സഖാഫി ഐ സി എഫ് വേണ്ടി മൊമെന്റോ സമ്മാനിച്ചു. എം.സി. അബ്ദുൽ കരീം ആമുഖ ഭാഷണം നടത്തി. അബൂബക്കർ ലത്തീഫി, മുസ്തഫ ഹാജി, സിയാദ് വളപട്ടണം തുടങ്ങിയവർ സംബന്ധിച്ചു. സിജു ജോർജ് മറുപടി പ്രസംഗം നടത്തി. ഷമീർ പന്നൂർ സ്വാഗതവും നിസാർ എടപ്പാൾ നന്ദിയും പറഞ്ഞു.