വിദ്യാർത്ഥികളുടെ യാത്രനിരക്ക് പരിഷ്കാരിക്കുക, ഡീസലിന്റെ അധിക സെസ് പിൻവലിക്കുക, ഗതാഗത നയം രൂപീകരിക്കുക, ബസുകളുടെ പ്രായപരുതി 20 ൽ നിന്നും 22 വർഷം ആക്കുക സ്വകാര്യ ബസ് പെർമിറ്റുകൾ ദൂരപരിധി നോക്കാതെ പുതുക്കി നൽകുക തുടങ്ങിയ ആവിശങ്ങൾ ഉയർത്തി കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ്റെ ആഹ്വാന പ്രകാരം 2023 ഫെബ്രുവരി 28 ന് സംസ്ഥാന വ്യാപകമായി എല്ലാ ജില്ലാ കേന്ദ്രങ്ങളിലേക്കും പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി. പത്തനംതിട്ടയിൽ നടന്ന പ്രതിഷേധ ധർണ്ണ ആറൻമുള മുൻ എംഎൽഎ അഡ്വ .കെ . ശിവദാസൻ നായർ ഉദ്ഘാടനം നിർവ്വഹിച്ചു.ധർണ്ണയിൽ പി ബി ഓ എ ജില്ലാ പ്രസിഡൻ്റ് സി.മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ലാലു മാത്യു സ്വാഗതം ആശംസിച്ചു.
മലയാലപ്പുഴ മോഹനൻ , പി.എസ്.ശശി , കെ.ആർ.അശോക് കുമാർ ,ആർ.ഷാജികുമാർജോൺ മാത്യു,പി.ആർ പ്രമോദ് കുമാർ തുടങ്ങിയവർ സംസാരിച്ചു.