ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നാണ് ഇന്ത്യ; ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും മോദിക്കുണ്ട്; നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ

  • Home-FINAL
  • Business & Strategy
  • ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നാണ് ഇന്ത്യ; ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും മോദിക്കുണ്ട്; നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ

ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നാണ് ഇന്ത്യ; ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും മോദിക്കുണ്ട്; നൊബേൽ കമ്മിറ്റി ഉപാധ്യക്ഷൻ


ന്യൂഡല്‍ഹി: ലോക ജനസംഖ്യയുടെ ഭൂരിഭാഗം പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുണ്ടെന്ന്  നൊബേല്‍ കമ്മിറ്റി ഡെപ്യൂട്ടി അധ്യക്ഷന്‍ അസ്ലേ തോജേ. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെ പ്രശംസിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇത് യുദ്ധത്തിന്റെ കാലമല്ല’ എന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ ചൂണ്ടിക്കാട്ടിയായിരുന്നു അസ്ലേ തോജേ സംസാരിച്ചത്.

ലോകത്തിന്റെ പ്രധാന ശക്തികളിലൊന്നായി ഇന്ത്യ മാറിയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ശ്രമിക്കുന്ന നേതാവാണ് മോദിയെന്നും സമാധാനം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് കഴിയുമെന്നും തോജെ പറഞ്ഞു.

ഇന്ത്യയെന്നും സമാധാനത്തിന്റെ പക്ഷത്താണെന്നും തോജെ പറഞ്ഞു. ഒരു സൂപ്പര്‍പവറായി മാറാന്‍ കഴിവുള്ള രാജ്യം കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യ-യുക്രെയ്ൻ സംഘര്‍ഷത്തിലെ ഇന്ത്യയുടെ ഇടപെടലിനെപ്പറ്റിയും തോജെ പറഞ്ഞു.

”ആണവായുധങ്ങള്‍ ഉപയോഗിക്കുന്നതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയ ഇന്ത്യയുടെ ഇടപെടല്‍ അഭിനന്ദനീയമാണ്. ഉച്ചത്തിലല്ല ഇന്ത്യ സംസാരിച്ചത്. ആരെയും ഭീഷണിപ്പെടുത്തിയുമില്ല. നിലപാട് വളരെ സൗഹാര്‍ദ്ദപരമായി അവതരിപ്പിക്കുകയായിരുന്നു. അതുപോലെയുള്ള ഇടപെടലാണ് ഇനിയും വേണ്ടത്,’ തോജെ പറഞ്ഞു.

ലോകത്തർക്കങ്ങൾ യുദ്ധത്തിലൂടെ പരിഹരിക്കപ്പെടേണ്ടതില്ലെന്ന സൂചനയാണ് ഇന്ത്യ നൽകിയതെന്നും സംഘർഷത്തിന് പരിഹാരം കാണുന്നതിന് എല്ലാ രാജ്യങ്ങളും ആവശ്യപ്പെടുകയും ആരെയും ഭീഷണിപ്പെടുത്താതെ സൗഹൃദപരമായ രീതിയിൽ നിലപാട് വ്യക്തമാക്കിയതിന് ഇന്ത്യയെ അഭിനന്ദിക്കുന്നതായും തോജെ പറഞ്ഞു.

നോര്‍വെ സ്വദേശിയായ അസ്ലേ തോജെ ഒരു പൊളിറ്റിക്കല്‍ സയന്റിസ്റ്റും വിദേശനയ വിദഗ്ധനും ആണ്. ഹാര്‍വാഡ്ഡ് സര്‍വകലാശാലയിലെ വിസിറ്റിംഗ് പ്രൊഫസറായ അദ്ദേഹം നോര്‍വീജിയന്‍ അക്കാദമി ഓഫ് സയന്‍സ് ആന്റ് ലെറ്റേഴ്ശിലെ അംഗം കൂടിയാണ്. കൂടാതെ സമാധാന നൊബേല്‍ പുരസ്‌കാര കമ്മിറ്റിയിലെ ഉപാധ്യക്ഷന്‍ കൂടിയാണ് തോജെ. 2020ല്‍ ഇന്ത്യയില്‍ വെച്ച് നടന്ന റെയ്‌സിന ഡയലോഗ്‌സിലും ഇദ്ദേഹം പങ്കെടുത്തിരുന്നു.

അതേസമയം 2018ല്‍ വിഖ്യാതമായ സിയോള്‍ സമാധാന പുരസ്‌കാരം നരേന്ദ്ര മോദിയ്ക്ക് ലഭിച്ചിരുന്നു. അന്താരാഷ്ട്ര തലത്തിലെ സഹകരണത്തിനും വളര്‍ച്ചയ്ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ചായിരുന്നു സിയോള്‍ പുരസ്‌കാരം ലഭിച്ചത്. സിയോള്‍ സമാധാന പുരസ്‌കാരം ലഭിച്ച പലര്‍ക്കും പിന്നീട് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനവും ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മോദിയുടെ പേരും ചര്‍ച്ചയാകുന്നത്.

Leave A Comment