മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ ബഹ്‌റൈനിൽ എത്തുന്നു.

  • Home-FINAL
  • Business & Strategy
  • മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ ബഹ്‌റൈനിൽ എത്തുന്നു.

മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ ബഹ്‌റൈനിൽ എത്തുന്നു.


മനാമ:മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവും കെസിബിസി യുടെ പ്രസിഡൻ്റുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവാ രണ്ടു ദിവസത്തെ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തുന്നു. ഇന്ന്(വ്യാഴം) രാവിലെ 8 :30 എത്തിച്ചേരുന്ന മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയെ നോർത്തേൺ അറേബ്യ വികാരിയറ്റിന്റെ അധ്യക്ഷൻ ആൽഡോ ബറാർഡി പിതാവും, വൈദികരും, വിശ്വാസികളും ചേർന്നു സ്വീകരിക്കും. ഏപ്രിൽ 13,14 തീയതികളിൽ അഭിവന്ദ്യ ബാവാ തിരുമേനി ബഹ്‌റൈൻ മലങ്കര കാത്തോലിക്ക സമൂഹത്തിന്റെ ഒദ്യോഗിക പരിപാടികൾക് ശേഷം ഏപ്രിൽ 14 രാത്രി റോമിലേക് യാത്ര തിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ജിതിൻ കല്ലൂരുമായി 3313 5096 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Leave A Comment