വ്രതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം വിഷു കൈനീട്ടം നൽകികൊണ്ട് ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വ്യത്യസ്തത പുലർത്തി.ജനറൽ സെക്രട്ടറി രഘുനാഥ് എം കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ രക്ഷാധികാരികളായ പാർവതി ദേവദാസ്, ഷാനവാസ് പുത്തൻവീട്ടിൽ, രാജേഷ് നമ്പ്യാർ തുടങ്ങിയവർ റമദാൻ വിഷു അനുഭവങ്ങൾ പങ്കുവെച്ചു.
തുടർന്ന് ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് ഫൈസൽ ആനോടിയിൽ അംഗങ്ങൾക്കായുള്ള ക്ഷേമപദ്ധതികളുടെ പ്രഖ്യാപനം നടത്തി.കുട്ടികളും മുതിർന്നവരുമായ എല്ലാ അംഗങ്ങളും ഇടപ്പാളയം നൽകിയ വിഷു കൈനീട്ടം നിറമനസ്സോടെ സ്വീകരിച്ചു.പരിപാടിയിൽ പങ്കെടുത്തവർക്കും പിന്തുണ നല്കിയവർക്കും ട്രഷറർ രാമചന്ദ്രൻ പോട്ടൂർ നന്ദിയും രേഖപ്പെടുത്തി.