ഗുരുദേവ സോഷ്യൽ സൊസൈറ്റിയ്ക്ക് പുതിയ നേതൃത്വം

  • Home-FINAL
  • Business & Strategy
  • ഗുരുദേവ സോഷ്യൽ സൊസൈറ്റിയ്ക്ക് പുതിയ നേതൃത്വം

ഗുരുദേവ സോഷ്യൽ സൊസൈറ്റിയ്ക്ക് പുതിയ നേതൃത്വം


മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ 2023 – 2024 വർഷത്തേക്കുള്ള ഭരണസമിതി നിലവിൽ വന്നു. സനീഷ് കൂറുമുള്ളിൽ ചെയർമാനും ബിനു രാജ് രാജൻ ജനറൽ സെക്രട്ടറിയുമായ ഒൻപത് അംഗ കമ്മിറ്റിയാണ് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് ചെയർമാനായി സതീഷ് കുമാർ, അസി. ജനറൽ സെക്രട്ടറിയായി ദേവദത്തൻ എ ഡി , ട്രഷറർ ആയി അജികുമാർ എൻ ടി, അസി. ട്രഷറർ ആയി ശിവാജി ശിവദാസൻ, മെമ്പർഷിപ് സെക്രട്ടറിയായി രഞ്ജിത്ത് പി വി, എന്റർടൈൻമെന്റ് സെക്രട്ടറിയായി ബിനു മോൻ കെ വി, ലൈബ്രേറിയനായി രജീഷ് ശിവദാസൻ എന്നിവരെയും തിരഞ്ഞെടുത്തു. നിരവധി കാര്യക്ഷമമായ പരിപാടികൾ നടപ്പിലാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave A Comment