ബഹ്‌റൈൻ സെൻറ് പോൾസ് മാർത്തോമാ യുവജനസഖ്യം ” അക്ഷരജ്യോതി 2023” ന് തുടക്കമായി.

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ സെൻറ് പോൾസ് മാർത്തോമാ യുവജനസഖ്യം ” അക്ഷരജ്യോതി 2023” ന് തുടക്കമായി.

ബഹ്‌റൈൻ സെൻറ് പോൾസ് മാർത്തോമാ യുവജനസഖ്യം ” അക്ഷരജ്യോതി 2023” ന് തുടക്കമായി.


മനാമ: കുരുന്നുകൾക്ക് മലയാളഭാഷയുടെ മാധുര്യം നുകർന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ സെൻറ് പോൾസ് മാർത്തോമാ യുവജനസഖ്യം നടത്തി വരാറുള്ള അവധിക്കാല മലയാള പഠന കളരി ” അക്ഷരജ്യോതി 2023 നു തുടക്കമായിഎന്റെ ഭാഷ എന്റെ അഭിമാനം ” എന്ന ചിന്താവിഷയം ആസ്‌പദമാക്കി ക്രമീകരിച്ചിരിക്കുന്ന തരത്തിൽ ജൂൺ 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തുടക്കമായി പരിപാടിയിൽ പാഠ്യപദ്ധതിയോടൊപ്പം ഗൃഹാതുരത്വം ഉണർത്തുന്ന ചെറുഗാനങ്ങൾ, കഥകൾ, കടങ്കഥകൾ, കവിതകൾ , കളികൾ തുടങ്ങിയവയും ഉൾപ്പെടുത്തിയിട്ടുണ്ട്

പ്രസിഡന്റ്‌ റവ. മാത്യു ചാക്കോ  അധ്യക്ഷത വഹിച്ചു. യോഗത്തിൽ യുവജന സഖ്യം വൈസ് പ്രസിഡന്റും അക്ഷര ജ്യോതി കൺവീനറുമായ ശ്രീ ജസ്റ്റിൻ കെ ഫിലിപ്പ് സ്വാഗത പ്രസംഗം നടത്തി.മുഖ്യത്ഥിതി റവ. ഫാദർ സിബി ബാബു സെന്റ് ജോൺസ് ഓർത്തോഡോക്സ് സിറിയൻ ചർച്ച് മുംബൈ, അന്ധേരി , അക്ഷരജ്യോതി 2023 ഉൽഘാടനം നിർവഹിച്ചു.ശേഷം പ്രധാന അധ്യാപകൻ ജെഫിൻ ഡാനി അലക്സ്‌ തുടർന്നുള്ള ക്ലാസുകൾക്ക് നേതൃത്വം നൽകിമലയാള ഭാഷയുടെ തനിമ ഒട്ടും തന്നെ നഷ്ടപ്പെടാതെ സാമൂവേൽ അനിയൻ വരികൾ എഴുതി ഈണം നൽകിയ “മലയാളമാണെന്റെ അഭിമാന ഭാഷ “എന്നാരംഭിക്കുന്ന ഗാനം യോഗത്തിൽ ആലപിച്ചു.യുവജന സഖ്യം സെക്രട്ടറി എബിൻ മാത്യു ഉമ്മൻ വന്ന ഏവർക്കും നന്ദി അറിയിച്ചുഅക്ഷര ജ്യോതിയുടെ കൺവീനഴ്സ് ആയി റോജൻ എബ്രഹാം റോയി, ജസ്റ്റിൻ കെ ഫിലിപ്പ് എന്നിവരാണ് പ്രവർത്തിക്കുന്നത് . അക്ഷര ജ്യോതി ക്ലാസുകൾ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 11 മണി മുതൽ 1 മണി വരെ നടക്കും

Leave A Comment