കോഴിക്കോട്: നിപ ഭീതി ഒഴിയുന്നു. പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ ചികിത്സയിൽ ഉള്ളവരുടെ ആരോഗ്യനിലതൃപ്തികരമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. 36 പേരുടെ പരിശോധനാഫലമാണ് ഇനി വരാനുള്ളത്. ഇൻഡക്സ് കേസിലെ സമ്പർക്കപ്പട്ടികയിൽ ഉള്ള 281 പേരുടെ ഐസൊലേഷൻ കഴിഞ്ഞതായും മന്ത്രി കൂട്ടിച്ചേർത്തു.
വൈറസിന്റെ ജനിതക പഠനം പൂർത്തിയായെന്ന് പറഞ്ഞ മന്ത്രി, വൈറസിന് മ്യൂട്ടേഷൻ സംഭവിച്ചിട്ടില്ലെന്നും 2018 , 2019, 2021 മൂന്ന് തവണയും രോഗം സ്ഥിരീകരിച്ചത് ഒരേ വൈറസില്‍ നിന്നായിരുന്നു, ഇത്തവണയും രോഗം വരുത്തിയത് സമാന വൈറസിൽ നിന്നാണെന്ന് മന്ത്രി പറഞ്ഞു. അതേസമയം പന്നി ചത്ത സംഭവത്തിൽ അസ്വാഭാവികതകളൊന്നും നിലവിൽ ഇല്ലെന്നും മന്ത്രി പറഞ്ഞു.ജനങ്ങൾ ജാഗ്ര കൈവിടരുതെന്നും അമിത ആത്മവിശ്വാസം വേണ്ട എന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മാസ്ക് ധരിക്കുന്നത് തുടരണം. കണ്ടെയ്ൻമെന്റ് വളണ്ടിയർമാരുടെ പ്രവർത്തനം മികച്ചതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.