ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്ട് (FED Bahrain) സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 23 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് 12 മണി വരെ ബഹ്റൈനിലെ പ്രമുഖ ഹോസ്പിറ്റലായ അൽ റബീഹ് മെഡിക്കൽ സെൻ്റർ മനാമയുമായി സഹകരിച്ച് ആണ് ക്യാമ്പ് നടത്തുന്നത്. ക്യാമ്പിൽ ഡോക്ടർ പി വി ചെറിയാൻ മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിക്കും.
ടോട്ടൽ കൊളസ്ട്രോൾ, FBS, യൂറിക് ആസിഡ്, ബ്ലഡ് പ്രഷർ, SPO2, ബിഎംഐ, പൾസ് റേറ്റ് എന്നിവ ക്യാമ്പിൽ സൗജന്യമായി പരിശോധിക്കുന്നതായിരിക്കും കൂടാതെ ജിപി, ഗൈനക്കോളജി, പീഡിയാട്രി, ഒപ്താൽമോളജി, ഇഎൻടി, ഫിസിയോതെറാപ്പി എന്നീ വിഭാഗങ്ങളിൽ സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ക്രമീകരിക്കും. ഓരോ തവണ അൽ റബീഹ് ഹോസ്പിറ്റൽ സന്ദർശിക്കുമ്പോഴും ഡിസ്കൗണ്ട് ലഭ്യമാകുന്ന അൽ റബീഹ് പ്രിവിലേജ് കാർഡ് ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് നൽകുന്നതാണ് എന്നും മെഡിക്കൽ ക്യാമ്പിൽ ഏവർക്കും പങ്കെടുക്കാമെന്നും ഭാരവാഹികൾ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്കായി ആൽഡ്രിൻ മെൻഡസ് 6635244, വിവേക് മാത്യു 39133826, സ്റ്റീവിൻസൺ 39069007, സുനിൽ ബാബു 33532669 എന്നിവരെ ബന്ധപ്പടാവുന്നതാണ്.