യു ഡി എഫ്ന്റെ ഉജ്വല വിജയം ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിച്ചു.

  • Home-FINAL
  • Business & Strategy
  • യു ഡി എഫ്ന്റെ ഉജ്വല വിജയം ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിച്ചു.

യു ഡി എഫ്ന്റെ ഉജ്വല വിജയം ഐ.വൈ.സി.സി മധുരവിതരണം നടത്തി ആഘോഷിച്ചു.


പാലക്കാട്‌ നിയമസഭ, വയനാട് ലോകസഭ ഉപതിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വലവിജയം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റ്, വ്യാപാരസ്ഥാപങ്ങളിലും മധുരവിതരണം നടത്തി ആഘോഷിച്ചു.

 

പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ ഉപ തിരഞ്ഞെടുപ്പ് വിജയം പിണറായി സർക്കാരിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും, ബിജെപി, സിപിഎം കൂട്ടുകെട്ട് വർഗീയ പ്രചാരണങ്ങൾക്കെതിരെയുമുള്ള ജനങ്ങളുടെ മറുപടിയാണെന്നും, ഐ. വൈ. സി. സി അഭിപ്രായപ്പെട്ടു.

ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത് മാഹി , ദേശീയ വൈസ് പ്രസിഡന്റ്‌മാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, കെഎംസിസി പ്രതിനിധി ഷഫീൽ,ഏരിയ ഭാരവാഹികളായ റാസിബ് വേളം, നൂർ മുഹമ്മദ്‌, അഷ്‌റഫ്‌, ഷിജിൽ പെരുമച്ചേരി, ദേശീയ എക്സിക്യൂട്ടീവ് അംഗം ശറഫുദ്ധീൻ, നാസർ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Leave A Comment