അറബ് ഗെയിംസിന്റെ 17ാമത് എഡിഷൻ ബഹ്റൈനിൽ നടക്കും. 2031ലാണ് ബഹ്റൈൻ ഗെയിംസിന് വേദിയാവുക.ജോർഡനില്‍ നടന്ന അറബ് നാഷനല്‍ ഒളിമ്ബിക് കമ്മിറ്റികളുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് തീരുമാനം.അറബ് നാഷനല്‍ ഒളിമ്ബിക് കമ്മിറ്റികളുടെ 22ാമത് ജനറല്‍ അസംബ്ലി യോഗമാണ് യൂനിയൻ പ്രസിഡന്റ് അബ്ദുല്‍ അസീസ് ബിൻ തുർക്കി ബിൻ ഫൈസല്‍ രാജകുമാരന്റെ അധ്യക്ഷതയില്‍ ജോർഡനില്‍ നടന്നത്. യോഗത്തില്‍ ബഹ്‌റൈൻ പ്രതിനിധികളായി ബഹ്‌റൈൻ ഒളിമ്ബിക് കമ്മിറ്റി (ബി.ഒ.സി) ബോർഡ് അംഗവും അറബ് ആൻഡ് ഇന്‍റർനാഷനല്‍ റിലേഷൻസ് ആൻഡ് ഒളിമ്ബിക് സോളിഡാരിറ്റി ഡയറക്ടറുമായ ഫജർ ജാസിം, ഓപറേഷൻസ് എക്‌സിക്യൂട്ടിവ് ഡയറക്ടർ അഹമ്മദ് അബ്ദുള്‍ ഗഫാർ എന്നിവരും പങ്കെടുത്തു. യോഗം 2023ല്‍ അല്‍ജീരിയയില്‍ നടന്ന അറബ് ഗെയിംസടക്കം വിവിധ റിപ്പോർട്ടുകള്‍ അവലോകനം ചെയ്തു