ശരത്കാല മനോഹാരിതയിലേക്ക് ചുവടുവെച്ച് ബഹ്‌റൈൻ

  • Home-FINAL
  • Business & Strategy
  • ശരത്കാല മനോഹാരിതയിലേക്ക് ചുവടുവെച്ച് ബഹ്‌റൈൻ

ശരത്കാല മനോഹാരിതയിലേക്ക് ചുവടുവെച്ച് ബഹ്‌റൈൻ


ശരത്കാല മനോഹാരിതയിലേക്ക് ചുവടു വെച്ച് ബഹ്‌റൈൻ . സെപ്റ്റംബർ 22ന് വൈകുന്നേരം 3.43ഓടെ ശരത്കാലത്തിന്റെ തുടക്കവും വേനല്‍ക്കാലത്തിന്റെ അവസാനവുമെന്ന് ജ്യോതിശാസ്ത്രജ്ഞനായ മുഹമ്മദ് റെദ അല്‍ അസ്ഫൂർ പറഞ്ഞു.ശരത്കാലത്തിന്‍റെ വരവറിയിച്ച്‌ അന്തരീക്ഷ താപനില കുറഞ്ഞുതുടങ്ങി. ഇനി വരുന്ന 90 ദിവസങ്ങള്‍ പകലും രാത്രിയും രാജ്യത്ത് ഒരേ ദൈർഘ്യമായിരിക്കും. ബഹ്‌റൈനില്‍ സെപ്റ്റംബർ 27ന് 5.28ന് സൂര്യോദയവും അന്ന് വൈകീട്ട് 5.28ന് സൂര്യാസ്തമയവും സംഭവിക്കുമെന്നും ആദ്ദേഹം പറഞ്ഞു .ഒക്ടോബർ പകുതി മുതല്‍ ഏപ്രില്‍ പകുതിവരെ രാത്രി തണുപ്പ് കൂടും.അതോടെ രാജ്യം തണുത്ത കാലാവസ്‌ഥയിലേക്ക് നീങ്ങിത്തുടങ്ങുമെന്നും മുഹമ്മദ് റെദ അല്‍ അസ്ഫൂർ പറഞ്ഞു

Leave A Comment