പാൻ പൊന്നോണം 2024 – ഒക്ടോബർ നാലിന്

പാൻ പൊന്നോണം 2024 – ഒക്ടോബർ നാലിന്


ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക സാംസ്കാരിക ജീവകാരുണ്യ സംഘടനയായ പ്രവാസി അസോസിയേഷൻ അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹ്‌റൈൻ ) ഒക്ടോബർ നാലാം തീയതി വെള്ളിയാഴ്ച 11 മണിക്ക് ബഹ്‌റൈൻ മീഡിയ സിറ്റി ഹാളിൽ വച്ച് പൊന്നോണം 2024 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിക്കുമെന്ന് സംഘടനയുടെ പ്രസിഡണ്ട് ഡന്നി മഞ്ഞളി, സെക്രട്ടറി ഡോളി ജോർജ് എന്നിവർ പറഞ്ഞു.

ഓണാഘോഷങ്ങളുടെ സുഗമമായ നടത്തിപ്പിനുവേണ്ടി മുതിർന്ന അംഗം പോളി പറമ്പിയുടെ നേതൃത്വത്തിൽ ഷിബു ജനറൽ കൺവീനറായി വിപുലമായ ഓണാഘോഷ കമ്മിറ്റി രൂപീകരിക്കുകയും പോസ്റ്റർ പ്രകാശനം നടത്തുകയും ചെയ്തു. അംഗങ്ങളുടെ വിവിധ കലാകായിക മത്സരങ്ങളും സ്വാദിഷ്ടമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് വൈസ് പ്രസിഡണ്ട് റൈസൺ വർഗീസ്, കോർ ഗ്രൂപ്പ് ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് എന്നിവർ അറിയിച്ചു.

Leave A Comment