ബഹ്റൈൻ നവകേരള ഹൂറ – മുഹറക്ക് മേഖല സമ്മേളനം സെൻട്രൽ കമ്മിറ്റി സെക്രട്ടറി എ. കെ. സുഹൈൽ ഉത്ഘാടനം ചെയ്തു. കെ. അജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കോ – ഓർഡിനേഷൻ സെക്രട്ടറി ഷാജി മൂതല, അസി. സെക്രട്ടറി ജേക്കബ് മാത്യു, സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് എൻ . കെ. ജയൻ,പ്രശാന്ത് മാണിയത്ത്, എസ്. വി. ബഷീർ തുടങ്ങിയവർ സംസാരിച്ചു .അഭിനവ് അശോക് അനുശോചന പ്രമേയവും ,സുബേർ പി വി കെ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.സുമേഷ് കോക്കാടൻ സ്വാഗതവും , ഷാജഹാൻ കരുവന്നൂർ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി
കെ. രഞ്ജിത്ത് ( പ്രസിഡന്റ് ), ഷാജഹാൻ കരുവന്നൂർ ( സെക്രട്ടറി ), അജിത്ഖാൻ ( ട്രഷറർ ), സുമേഷ് കൊക്കാടൻ ( വൈസ്. പ്രസിഡന്റ് ), അഭിനവ് അശോക് ( ജോയിന്റ് സെക്രട്ടറി ), സുബൈർ പി. വി. കെ., ഷാജി തുമ്പരത്തി ( എക്സിക്യൂട്ടീവ് മെമ്പർമാർ )എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.
കേന്ദ്ര സമ്മേളന പ്രതിനിധികളായി എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാരെ കൂടാതെ ഉണ്ണികൃഷ്ണൻ സോപാനം , ബിജു വർഗ്ഗീസ് എന്നിവരെയും തെരഞ്ഞെടുത്തു.