ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള മെട്രോ റെയിലായ റിയാദ് മെട്രോ ഈ മാസം 27 ന് പ്രവര്‍ത്തനം ആരംഭിക്കും. ആദ്യ ഘട്ടമായി ഒലയ-ബത്ഹ-അല്‍ ഹൈര്‍ ബ്ലൂ ലൈന്‍, കിങ് അബ്ദുല്ല റോഡിന് സമാന്തരമായ റെഡ് ലൈന്‍, അബ്ദുല്‍ റഹ്‌മാന്‍ ബിന്‍ ഔഫ് റോഡിനും ശൈഖ് ഹസന്‍ ബിന്‍ ഹുസൈന്‍ റോഡിനും സമാന്തരമായ വയലറ്റ് ലൈനുകളിലാണ് ആദ്യം ട്രെയിനുകള്‍ ഓടിത്തുടങ്ങുന്നത്.അവശേഷിക്കുന്ന മൂന്ന് ലൈനുകളില്‍ ഡിസംബര്‍ അഞ്ച് മുതല്‍ ട്രെയിന്‍ സർവീസ് ആരംഭിക്കും. മദീന മുനവ്വറ റോഡിനും സഊദ് ബിന്‍ അബ്ദുല്‍ റഹ്‌മാന്‍ അല്‍ അവ്വല്‍ റോഡിനും സമാന്തരമായ ഓറഞ്ച് ലൈന്‍, റിയാദ് കിങ് ഖാലിദ് ഇന്റര്‍നാഷനല്‍ എയര്‍പ്പോര്‍ട്ടില്‍ നിന്നുള്ള യെല്ലോ ലൈന്‍, കിങ് അബ്ദുല്‍ അസീസ് റോഡിന് സമാന്തരമായ ഗ്രീന്‍ ലൈന്‍ എന്നിവയിലൂടെ ബാക്കി ട്രെയിനുകള്‍ കൂടി ഓട്ടം ആരംഭിക്കുന്നതോടെ റിയാദ് മെട്രോ റെയില്‍ പദ്ധതി പൂര്‍ണമാവും. റിയാദ് സിറ്റി റോയല്‍ കമീഷനാണ് മെട്രോയുടെ നടത്തിപ്പുകാര്‍.