ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യൂ ചാറ്റർജിക്ക്. അദ്ദേഹത്തിന്റെ ‘ലോറെൻസോ സെർച്ചസ് ഫോർ ദി മീനിങ് ഓഫ് ലൈഫ്’ എന്ന കൃതിയാണ് ജെ.സി.ബി. സാഹിത്യ പുരസ്കാരത്തിന് അർഹമായത്. പുരസ്കാരത്തുക 25 ലക്ഷം രൂപയാണ്. സാഹിത്യസൃഷ്ടികൾക്ക് ഇന്ത്യയിൽ ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന അവാർഡാണ് ജെ.സി.ബി. ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ജെ.സി.ബി സാഹിത്യ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഇന്ത്യക്കാര്‍ ഇംഗ്ലീഷിൽ എഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതോ ആയ കൃതികളാണ് പുരസ്‌കാരത്തിന് അർഹമാകുന്നത്.ഇംഗ്ലീഷിൽ എഴുതിയ അഞ്ച് പുസ്തകങ്ങൾ ബംഗാളിയിൽ നിന്നുള്ള രണ്ട് പുസ്തകങ്ങൾ, മറാഠിയിൽ നിന്ന് രണ്ടെണ്ണം മലയാളത്തിൽ നിന്ന് ഒന്ന് എന്ന രീതിയിലാണ് ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ചത്.