ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യമായ സിസ്റ്റേഴ്സ് നെറ്റ് വർക്ക് ബഹ്റൈന്റെ ചാരിറ്റി പദ്ധതിയിലൂടെ അംഗങ്ങളുടെ വിസ പുതുക്കുന്നതിനാവശ്യമായ തുക ഡോക്ടർ പി വി ചെറിയാൻ എക്സിക്യൂട്ടീവ് അംഗം ഹുസൈബക്ക് കൈമാറി. പ്രസിഡന്റ് ഹലീമ ബീവി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ രക്ഷധികാരി ഷക്കീല മുഹമ്മദ്, ജനറൽ സെക്രട്ടറി മായ അച്ചു,ജോയിന്റ് സെക്രട്ടറി ഷംല നസീർ , എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.