അനന്തപുരി അസോസിയേഷൻ ലേഡീസ് വിങ്ങിന്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ മിഡിൽ ഈസ്റ്റ് – ശാന്തിഗിരി ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ആയുർവേദിക് മെഡിക്കൽ ക്യാമ്പും, ദന്ത പരിശോധനയും സംഘടിപ്പിക്കുന്നു. നവംബർ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 1 മണിവരെ ഹിദ്ദ് മിഡിൽ ഈസ്റ്റ് ഹോസ്പിറ്റലിൽ ആണ് ക്യാമ്പ് നടത്തുക. ക്യാമ്പിൽ ദന്ത രോഗ വിദഗ്ധൻ ഡോക്ടർ ജെയ്സി ജോയ്, ആയുർവേദ ഡോക്ടർ അതുല്യ ഉണ്ണികൃഷ്ണൻ എന്നിവരുടെ സേവനം ലഭ്യമായിരിക്കും.ബ്ലഡ് പ്രഷർ, ബ്ലഡ് ഷുഗർ,ഹൈറ്റ് വെയിറ്റ്, ആയുർവേദ ഡോക്ടരുടെ സേവനം ,സൗജന്യ ദന്ത പരിശോധന, പ്രത്യേക ആയുർ വേദ ചികിത്സ തുടങ്ങിയവ ക്യാമ്പിൻ്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് സ്പെഷ്യൽ ഡിസ്കൗണ്ട് കൂപ്പണുകളും പാക്കേജുകളും ലഭ്യമാക്കുന്നതായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.ക്യാമ്പിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായും അനന്തപുരി അസോസിയേഷൻ ലേഡീസ് വിങ് അറിയിച്ചു. ക്യാമ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ..
നീമ സതീഷ് – 3321 0188
സിമി സ്റ്റാർവിൻ – 3360 9758
ലതാ മഹേന്ദ്രൻ- 3915 5771 എന്നിവരുമായി ബന്ധപ്പെടാം