പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്ററിന്റെ പ്രവർത്തനോൽഘാടനം നവംബർ ഇരുപത്തിയെട്ടിന് നടക്കും.സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് ചാപ്റ്ററിന്റെ ഉൽഘാടനം നിർവഹിക്കും. കേരളത്തിലെ മുൻ ഡിസെബിലിറ്റി കമ്മീഷണറും ജില്ലാ ജഡ്ജിയുമായിരുന്ന. എസ്. എച്ച്. പഞ്ചാപകേശൻ കേരളത്തിലെ മുൻ മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷനും, പ്രവാസി ലീഗൽ സെൽ കേരള ചാപ്റ്റർ അദ്ധ്യക്ഷനുമായ ജഡ്‌ജ് പി. മോഹനദാസ് എന്നിവർ മുഖ്യാതിഥികളാവും. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡന്റ്റ് അഡ്വ. ജോസ് എബ്രഹാം മുഖ്യപ്രഭാഷണം നടത്തും.
.
പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ അദ്ധ്യക്ഷൻ ഡോ. ജയ്പാൽ ചന്ദ്രസേനൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിന് പിഎൽസി ദുബായ് ചാപ്റ്റർ അദ്ധ്യക്ഷൻ . ടി. എൻ. കൃഷ്ണകുമാർ, പിഎൽസി ഗ്ലോബൽ സെക്രട്ടറി അഡ്വ. റിജി ജോയ്, അഹ്സാൻ നിസാർ തുടങ്ങിയവർ ചടങ്ങിന് ആശംസ അർപ്പിച്ച് സംസാരിക്കും.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിൻറെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്. വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിൻറെ ഭാഗമായി കേരളാ സർക്കാർ നടപ്പിലാക്കിയ സ്‌പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
പ്രവാസികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ വിദ്യാർഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡൻസ് വിംഗിനും രൂപം നൽകിയിട്ടുണ്ട്. പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുന്നതിന്റെ ഭാഗമായി നിരവധിയായ പരിപാടികളും പ്രവാസി ലീഗൽ സെൽ സംഘടിപ്പിച്ചുവരുന്നു. പ്രവാസി ലീഗൽ സെൽ അബുദാബി ചാപ്റ്റർ പ്രവർത്തനോൽഘാടന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രവാസി ലീഗൽ സെൽ ഗ്ലോബൽ ഗ്ലോബൽ വാക്താവ് സുധീർ തിരുനിലത്ത് പത്രക്കുറിപ്പിൽ അറിയിച്ചു.