ഇന്ത്യൻ എംബസി ബഹ്റൈൻ ഓപണ്‍ ഹൗസ് സംഘടിപ്പിക്കുന്നു.പ്രവാസി ഇന്ത്യക്കാരുടെ വിവിധ തൊഴില്‍, കോണ്‍സുലാർ പരാതികളില്‍ പരിഹാരം കാണുന്നതിനുള്ള ഓപ്പൺ ഹൗസ് നവംബർ 29 വെള്ളിയാഴ്ചയാണ് നടക്കുക. വെള്ളിയാഴ്ച രാവിലെ 10.30 മുതല്‍ 12.30 വരെ നടക്കുന്ന ഓപണ്‍ ഹൗസിൽ അംബാസഡർ ഹിസ് എക്സലൻസി വിനോദ് കെ. ജേക്കബിന് പുറമെ കോണ്‍സുലാർ ടീമും അഭിഭാഷക പാനലും പങ്കെടുക്കും