ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറില്‍ ഉയരുന്നു.

  • Home-FINAL
  • Business & Strategy
  • ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറില്‍ ഉയരുന്നു.

ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറില്‍ ഉയരുന്നു.


ലോകത്തെ ഏറ്റവും വലിയ ബ്ലൂ അമോണിയ പ്ലാന്റ് ഖത്തറില്‍ . അമീർ ശൈഖ് തമീം ബിൻ ഹമദ് ആല്‍ഥാനിയുടെ രക്ഷാകർതൃത്വത്തില്‍ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആല്‍ഥാനി നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു.മിസൈദിലെ ഇൻഡസ്ട്രിയില്‍ ഏരിയയില്‍ തറക്കല്ലിട്ട ലോകത്തിലെതന്നെ ഏറ്റവും വലിയ അമോണിയ പ്ലാന്റ് 2026 രണ്ടാം പാദത്തോടെ ഉല്‍പാദനക്ഷമമാവുമെന്ന് അധികൃതർ അറിയിച്ചു. പ്രതിവർഷം 12 ലക്ഷം ടണ്‍വരെ ബ്ലൂ അമോണിയം ഉല്‍പാദിപ്പിക്കാൻ ശേഷിയുള്ള അമോണിയം പ്ലാന്റ് ഖത്തർ എനർജിയുടെ ക്ലീൻ എനർജി പദ്ധതികളിലെ നാഴികക്കല്ലുകളിലൊന്നായാണ് അവതരിപ്പിക്കുന്നത്. കാർബണ്‍ ബഹിർഗമനവും അന്തരീക്ഷ മലിനീകരണവും കുറച്ചും പരിസ്ഥിതിക്ക് കോട്ടങ്ങളില്ലാതെയും പുതിയ ഊർജസ്രോതസ്സുകള്‍ കെട്ടിപ്പടുക്കുകയെന്ന പദ്ധതിയുടെ ഭാഗമായാണ് ഖത്തർ എനർജിക്ക് കീഴിലെ ലോകത്തിലെ ആദ്യത്തെ ബ്ലൂ അമോണിയം പ്ലാന്റിന് കൂടി തുടക്കം കുറിക്കുന്നത്. ചടങ്ങില്‍ പ്ലാന്റിന്റെ പ്രവർത്തനം വിശദീകരിക്കുന്ന ഡോക്യുമെന്ററി പ്രദർശിപ്പിച്ചു.

Leave A Comment