ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണസദ്യ വെള്ളിയാഴ്ച

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണസദ്യ വെള്ളിയാഴ്ച

ബഹ്‌റൈൻ കേരളീയ സമാജത്തിൽ ഓണസദ്യ വെള്ളിയാഴ്ച


ബഹ്‌റൈൻ കേരളീയ സമാജം ഈ വർഷത്തെ ഓണസദ്യ, വെള്ളിയാഴ്ച ബി.കെ.എസ്. ഡി.ജെ ഹാളിൽ രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ നടക്കും. ഈ വർഷം 6,000-ത്തിലധികം അതിഥികൾക്ക് സ്വാദിഷ്ടമായ ഓണസദ്യ വിളമ്പാനുള്ള ഒരുക്കങ്ങളിലാണ് സമാജം അധികൃതർ.

“ഈ വിശിഷ്ടമായ സദ്യ തയ്യാറാക്കാൻ പാചകകലയിലെ പ്രഗത്ഭൻ, പഴയിടം മോഹനൻ നമ്പൂതിരിയും അദ്ദേഹത്തിന്റെ സംഘവും എത്തിയിട്ടുണ്ട്. വർഷങ്ങളായി പഴയിടം സമാജം ഓണാഘോഷങ്ങളുടെ ഉറച്ച പിന്തുണക്കാരനാണ്, ഓണക്കാലത്തെ തന്റെ തിരക്കുകൾക്കിടയിലും സമാജത്തിലെ സദ്യക്ക് നേതൃത്വം കൊടുക്കാൻ അദ്ദേഹം ഒരിക്കലും വിട്ടുപോകാറില്ല.” സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള പറഞ്ഞു.

 

 

വിരുന്ന് നടക്കുന്ന ഡി.ജെ. ഹാളിലേക്ക് അതിഥികൾക്ക് സുഗമമായ പ്രവേശനം ഉറപ്പാക്കാൻ സമാജം അങ്കണത്തിൽ വിശാലമായ എയർ കണ്ടീഷൻഡ് വെയ്റ്റിംഗ് ഏരിയ ഉൾപ്പെടെ വിപുലമായ ഒരുക്കങ്ങളാണ് ബികെഎസ് നടത്തിയിരിക്കുന്നതെന്ന് ബികെഎസ് ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ പറഞ്ഞു.

 


ഈ പരമ്പരാഗത വിരുന്ന് ആസ്വദിക്കാൻ ഗണ്യമായ ജനപങ്കാളിത്തം പ്രതീക്ഷിക്കുന്നുവെന്നും സദ്യ വേദിയിലേക്കുള്ള പ്രവേശനം സുഗമമാക്കാൻ എൻട്രി കൂപ്പണുകൾ ലഭിച്ച എല്ലാവരും കൃത്യസമയത്ത് എത്തിച്ചേരണമെന്നും ഓണസദ്യ കൺവീനർ ഉണ്ണികൃഷ്ണൻ പിള്ള, ശ്രാവണം 2024 ജനറൽ കൺവീനർ വറുഗീസ് ജോർജ്ജ് എന്നിവർ നിർദ്ദേശിച്ചു.

ഓണസദ്യയുടെ ഒരുക്കങ്ങൾക്കായി കഴിഞ്ഞ ഒരാഴ്ചയായി BKS പരിസരം സജീവമാണ്. കേരളത്തിന് പുറത്തുള്ള ഏറ്റവും വലിയ ഓണാഘോഷമായി പരക്കെ കണക്കാക്കപ്പെടുന്ന ശ്രാവണം 2024 ഓഗസ്റ്റ് 30 നാണ് ആരംഭിച്ചത്. വെള്ളിയാഴ്ച നടക്കുന്ന സദ്യയോടെ ഈവർഷത്തെ സമാജം ഓണാഘോഷങ്ങൾക്ക് പരിസമാപ്തിയാകും.

Leave A Comment