ബി എം സി എവർ ടെക് ശ്രാവണ മഹോത്സവം 2024: ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു:

  • Home-FINAL
  • Business & Strategy
  • ബി എം സി എവർ ടെക് ശ്രാവണ മഹോത്സവം 2024: ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു:

ബി എം സി എവർ ടെക് ശ്രാവണ മഹോത്സവം 2024: ഓണപ്പാട്ട് മത്സരം സംഘടിപ്പിച്ചു:


അൻസാർ ഗ്യാലറി അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബി എം സി എവർടെക് ശ്രാവണ മഹോത്സവം 2024 –ൻ്റെ ഭാഗമായി നടന്ന ഓണപ്പാട്ട് മത്സരം ശ്രദ്ധേയമായി . ബി എം സി ഓഡിറ്റോറിയത്തിൽ ഓണപ്പാട്ട് മത്സരം കൺവീനർ അശ്വിൻ രവീന്ദ്രൻ്റെ നേതൃത്തിൽ സെപ്തംബർ 26വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ ഓണ നാളിൻ ഓർമകൾ അയവിറക്കിക്കൊണ്ട് ആരംഭിച്ച മത്സരത്തിൽ 17 ടീമുകൾ പങ്കെടുത്തു. മത്സരങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായി അബ്ബാസ് ദാദാഭായി കൺസ്ട്രക്ഷൻസിലെ സുരേഷ് നായർ, നെക്സസ് ഇൻഷുറൻസ് സെയിൽസ് മാനേജർ ഷാജു കെ നാസർ, ബഹ്റൈൻ പ്രതിഭ രക്ഷാധികാരി ശ്രീജിത്ത് , പയ്യന്നൂർ സൗഹൃദ വേദി ജനറൽ സെക്രട്ടറി ബാലമുരളി എന്നിവർ പങ്കെടുത്തു .

 

ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ ചടങ്ങിൽ സ്വാഗതം ആശംസിച്ചു. ശ്രാവണ മഹോത്സവം 2024 ൻ്റെ ഭാഗമായി ബഹ്‌റൈനിലെ പ്രവാസികളായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി നടത്തുന്ന ഓരോ പരിപാടികളും സുഗമമായി നടത്താൻ സഹായിക്കുന്ന സംഘാടക സമിതി അംഗങ്ങളെ തൻ്റെ അധ്യക്ഷ പ്രസംഗത്തിൽ ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അഭിനന്ദിക്കുകയും പൊതു സമൂഹത്തിനായി തുടർന്നും സേവനങ്ങൾ ചെയ്യുന്നത് തുടരുമെന്നും അദ്ദേഹം അറിയിച്ചു.ജൂനിയർ സീനിയർ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി നടന്ന ഓണപ്പാട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം ആവണിത്തുമ്പികൾ, രണ്ടാം സ്ഥാനം ടീം ഇതൾ, മൂന്നാം സ്ഥാനം ഐമാക് കൊച്ചിൻ കലാഭവൻ, ടീം ബഹ്റൈൻ പ്രതിഭ ജൂനിയർ എന്നിവർ കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ടീം സ്വരലയ ഒന്നാം സ്ഥാനം, ബഹ്റൈൻ മലയാളി സെയിൽസ് ടീം രണ്ടാം സ്ഥാനം, ബഹ്റൈൻ പ്രതിഭ സീനിയർ മൂന്നാം സ്ഥാനം എന്നിങ്ങനെയും കരസ്ഥമാക്കി. ചടങ്ങിൽ വിജയികൾക്ക് ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മത്സരത്തിൽ വിധികർത്താക്കളായി പങ്കെടുത്ത സംഗീത അധ്യാപകരായ സജീവ് കണ്ണെത്ത്, ഗണപതി നാരായണൻ, വിമിതാ സനീഷ് എന്നിവരെയും അതിഥികളെയും ബി എം സിയുടെ സ്നേഹാദരവും ചടങ്ങിൽ നൽകി. ശ്രാവണ മഹോത്സവം 2024 വൈസ് ചെയർമാൻമാരായ സയിദ് ഹനീഫ്, മോനി ഓടിക്കണ്ടത്തിൽ ജനറൽ കൺവീനർ രാജേഷ് പെരുങ്ങുഴി, ജോയിൻ്റ് കൺവീനർ റിജോയ് മാത്യു, കൺവീനർമാരായ അജി പി ജോയി, ശ്രാവണ മഹോത്സവം 2024 സംഘാടക സമിതി അംഗങ്ങൾ, പ്രത്യേക അ തിഥികളായി മുബീന മൻ സീ ർ , ഡോ ശ്രീദേവി തുടങ്ങി ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും , ബി എം സി കുടുംബാംഗങ്ങളും പരിപാടിയിൽ ഒത്തുചേർന്നു.

Leave A Comment