കെഎൻബിഎ ബഹ്‌റൈൻ യുഎഇ-ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 സംഘടിപ്പിക്കുന്നു.

  • Home-FINAL
  • Business & Strategy
  • കെഎൻബിഎ ബഹ്‌റൈൻ യുഎഇ-ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 സംഘടിപ്പിക്കുന്നു.

കെഎൻബിഎ ബഹ്‌റൈൻ യുഎഇ-ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 സംഘടിപ്പിക്കുന്നു.


കെഎൻബിഎ ബഹ്‌റൈൻ യുഎഇ ഒമാൻ ഇന്റർനാഷണൽ നാടൻ പന്തുകളി മത്സരം സീസൺ 3 നവംബർ 30 ഡിസംബർ 1 തീയതികളിൽ യുഎഇ യിലാണ് നടത്തുക. ബഹ്‌റൈൻ കെ എൻ ബി കേരള നേറ്റീവ് അസോസിയേഷൻ പ്രസിഡണ്ട് മോബി കുറിയാക്കോസിന്റെ നേതൃത്വത്തിൽ കെ എൻ ബി എ ടീമും മത്സരത്തിൽ പങ്കെടുക്കുന്നു .സെഗായ ബിഎംസിഎ ഹാളിൽ ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് , മോനി ഓടിക്കണ്ടത്തിൽ , ഈ വി രാജീവൻ , സൈദ് ഹനീഫ് എന്നിവർ ചേർന്ന് ടീമിന്റെ ജേഴ്സി പ്രകാശനം നിർവഹിക്കുകയും കൂടാതെ ടീമിന് എല്ലാ വിധ ആശംസകൾ നേരുകയും ചെയ്തു. കെ എൻ ബി എ ചെയർമാൻ രഞ്ജിത്ത് കുരുവിള, കെ എൻ ബി എ സെക്രട്ടറി രൂപേഷ് എന്നിവരും കെഎൻബിഎ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുക്കുകയും ആശംസകൾ നേരുകയും ചെയ്തു.

മോബി ,അനിൽ ,ഷിജോ ,ജിതിൻ, ബിബിൻ, റഫീഖ് ,അനന്ദു ,അഖിൽ ,രൂപേഷ് വിഷ്‌ണു എന്നിവരാണ് യുഎഇ ഒമാൻ ടൂർണമെന്റിൽ പങ്കെടുക്കുന്നവർ .

Leave A Comment