ഇന്ത്യൻ ക്ലബ് ഓണം ഫെസ്റ്റ് 2024ന്റെ ഭാഗമായി വടംവലി മത്സരം നടന്നു. പുരുഷന്മാരുടെ ഏഴു ടീമുകളും സ്ത്രീകളുടെ രണ്ട് ടീമുകളും മത്സരത്തിൽ പങ്കെടുത്തു.പുരുഷന്മാരുടെ വിഭാഗത്തില്‍ സെവൻസ് ബഹ്റൈൻ ഒന്നാം സമ്മാനവും,അരികൊമ്ബൻ രണ്ടാമതും ആര്യൻസ് ബഹ്റൈൻ പൊന്നാനി മൂന്നാമതുമെത്തി.സ്ത്രീകളുടെ വിഭാഗത്തില്‍ സെവൻ സ്റ്റാർസ് ഒന്നാമതും പ്രതിഭ രണ്ടാമതുമെത്തി. പായസം മത്സരം, ചെണ്ടമേളം എന്നിവയും ഓണം ഫെസ്റ്റ് 2024ന്റെ ഭാഗമായി നടന്നു. ഒക്ടോബർ മൂന്നിന് പ്രശസ്ത പിന്നണി ഗായികയും നാടൻ പാട്ട് കലാകാരിയുമായ പ്രസീത ചാലക്കുടി അവതരിപ്പിക്കുന്ന പരിപാടി രാത്രി 7.30ന് ആരംഭിക്കും. ഒക്ടോബർ നാലിന് പൂക്കള മത്സരം, ഘോഷയാത്ര തുടർന്ന് ആരവം ബഹ്റൈൻ അവതരിപ്പിക്കുന്ന ഫോക് മ്യൂസിക് ആൻഡ് ഫ്യൂഷൻ ബാൻഡ് മത്സരം എന്നിവ നടക്കും. 2500 പേർക്ക് ഒക്ടോബർ 11ന് ഓണസദ്യ ഒരുക്കും. രക്ഷാധികാരികള്‍ക്കും അംഗങ്ങള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കുമാണ് സദ്യ. ഇന്ത്യൻ ക്ലബ് റിസപ്ഷനില്‍നിന്ന് ഒക്ടോബർ ഏഴിന് മുമ്ബ് സദ്യ കൂപ്പണുകള്‍ കൈപ്പറ്റാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ക്ലബ് ജനറല്‍ സെക്രട്ടറി അനില്‍കുമാർ ആർ. 39623936, ജനറല്‍ കണ്‍വീനർ സന്തോഷ് ബാബു 33308426 എന്ന നമ്ബറുകളിൽ ബന്ധപ്പെടാവുന്നതാണ് .