കോന്നി ചെങ്ങറ സ്വദേശി പുത്തൻപറമ്പിൽ രാജേഷ് സുകുമാരൻ (47) ബഹ്റൈനിൽ നിര്യാതനായി. അടുത്തമാസം പ്രവാസജീവിതം മതിയാക്കി നാട്ടിൽ പോകാനിരിക്കുകയായിരുന്നു നിര്യാണം. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്, നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള പ്രവർത്തനങ്ങൾ കമ്പനിയുടേയും, പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ്റെയും, സാമുഹിക പ്രവർത്തകരുടേയും നേതൃത്വത്തിൽ ചെയ്തുവരുന്നു.