കനോലി നിലമ്പൂർ ബഹ്‌റൈൻ കൂട്ടായ്മയുടെ 2025-2026 വർഷ കാലയളവിലേക്കുള്ള ഭാരവാഹികളെ ഐക്യഖണ്ഡേനെ തിരഞ്ഞെടുത്തു. പ്രസിഡന്റ് അൻവർ നിലമ്പൂർ, സെക്രട്ടറി സുബിൻദാസ്, ട്രെഷറർ അനീസ് ബാബു
വൈസ് പ്രസിഡന്റ്മാരായി അദീബ് ശരീഫ്,തസ്‌ലീം തെന്നാടൻ,റമീസ് കാളികാവ്. ജോയിന്റ് സെക്രട്ടറിമാരായി അദീബ് ചെറുനാലകത്ത്, അരുൺ കൃഷ്ണ, സുബിൻ മൂത്തേടം.അസിസ്റ്റന്റ് ട്രെഷറർ ലാലു ചെറുവോട്,എന്റർടൈൻമെന്റ് സെക്രട്ടറി വിജീഷ്, സ്പോർട്സ് വിംഗ് കൺവീനർ ആഷിഫ് വടപുറം, ചാരിറ്റി വിംഗ് കൺവീനർ റസാഖ് കരുളായി എന്നിവരും
എക്സിക്യൂട്ടീവ് അംഗങ്ങൾ ആയി സലാം മമ്പാട്ടുമൂല, രാജേഷ് വി കെ, മനു തറയ്യത്ത്, ഷബീർ മുക്കൻ, രജീഷ് ആർ പി,ഷിബിൻ തോമസ്, ജംഷിദ് വളപ്പൻ, ബഷീർ വടപുറം,ജോജി, സാജിദ് കരുളായി, ജോമോൻ പുല്ലഞ്ചേരി,അഷ്‌റഫ് അയനിക്കോട്, സജീർ വണ്ടൂർ, റഫീഖ് അകമ്പാടം, ഉമ്മർ, വിവേക്, നജീബ് കരുവാരകുണ്ട് എന്നിവരെയും തിരഞ്ഞെടുത്തു .
ടെറസ് ഗാർഡൻ റെസ്റ്ററന്റിൽ ചേർന്ന ജനറൽ ബോഡി യോഗത്തിന് നിലവിലെ പ്രസിഡന്റ് ഷബീർ മുക്കൻ അധ്യക്ഷത വഹിച്ചു .ജനറൽ സെക്രട്ടറി രജീഷ് ആർ പി പ്രവർത്തന റിപ്പോർട്ടും, ട്രെഷറർ ജംഷിദ് വളപ്പൻ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.
ചാരിറ്റി പ്രവർത്തനങ്ങൾ ഊർജ്ജിതപെടുത്തുമെന്നും ഭാരവാഹികൾ അറിയിച്ചു