ബി എം സി എവർ ടെക് ശ്രാവണ മഹോത്സവം 2024: ദൃശ്യവിരുന്ന് സമ്മാനിച്ച ഓണപ്പുടവ മത്സരം ശ്രദ്ധേയമായി

  • Home-FINAL
  • Business & Strategy
  • ബി എം സി എവർ ടെക് ശ്രാവണ മഹോത്സവം 2024: ദൃശ്യവിരുന്ന് സമ്മാനിച്ച ഓണപ്പുടവ മത്സരം ശ്രദ്ധേയമായി

ബി എം സി എവർ ടെക് ശ്രാവണ മഹോത്സവം 2024: ദൃശ്യവിരുന്ന് സമ്മാനിച്ച ഓണപ്പുടവ മത്സരം ശ്രദ്ധേയമായി


അൻസാർ ഗ്യാലറി അവതരിപ്പിക്കുന്ന ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ബി എം സി എവർടെക് ശ്രാവണ മഹോത്സവം 2024 –ൻ്റെ ഭാഗമായി ഓണപ്പുടവ മത്സരം സംഘടിപ്പിച്ചു ഓണപ്പുടവാ മത്സരം കൺവീനർ സുധീഷിന്റെയും ജോയിൻ്റ് കൺവീനർ മനീഷിൻ്റെയും നേതൃത്വത്തിൽ ബി എം സി ഓഡിറ്റോറിയത്തിൽ ശനിയാഴ്ച വൈകിട്ട് 7 മണിയോടെ ആരംഭിച്ച മത്സരം കേരളത്തനിമ നിറഞ്ഞ വേഷങ്ങളുടെ ദൃശ്യവിരുന്ന് ഒരുക്കി കാണികളുടെ കയ്യടി നേടി.മത്സരങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായി സാൻ്റി എക്സ്കവേഷൻസ് കമ്പനിയുടെ മാനേജിംഗ് ഡയറക്ടർ രമേശ് രംഗനാഥൻ , പ്രത്യേക അതിഥികളായി എസ് എൻ സി എസ് ചെയർമാൻ കൃഷ്ണകുമാർ ഡി ,ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബോണി ജോസഫ്, ഒ ഐസിസി വർക്കിംഗ് പ്രസിഡണ്ട് ബോബി പാറയിൽ ബഹറിൻ മലയാളി ഫോറം പ്രസിഡൻറ് ബാബു കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു. ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ പരിപാടിയിൽ സ്വാഗതം ആശംസിക്കുകയും ബഹറിൻ മീഡിയ സിറ്റി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഫ്രാൻസിസ് കൈതാരത്തിന്റെ നേതൃത്വത്തിൽ ബിഎംസി നടത്തുന്ന അതുല്യ പ്രവർത്തനങ്ങൾക്കും സേവനങ്ങൾക്കും അദ്ദേഹത്തെ അനുമോദിക്കുകയും ചെയ്തു . ശ്രാവണ മഹോത്സവം 2024 ന്റെ ഭാഗമായി നടത്തുന്ന മത്സരങ്ങൾക്കും പരിപാടികൾക്കും നേതൃത്വം കൊടുത്തുവരുന്ന കൺവീനർമാരെയും ജോയിൻ കൺവീനർമാരെയും മുഴുവൻ സംഘാടക സമിതി അംഗങ്ങളെയും ഫ്രാൻസിസ് കൈതാരത്ത് തന്റെ അധ്യക്ഷത പ്രസംഗത്തിൽ അഭിനന്ദനങ്ങൾ അറിയിച്ചു. ചടങ്ങിൽ രമേഷ് രംഗനാഥൻ കൃഷ്ണകുമാർ ഡി ,ബോണി ജോസഫ് മറ്റ് അതിഥികൾ ബി എം സിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ആശംസകൾ നേർന്ന് സംസാരിച്ചു . തുടർന്ന് നടന്ന ചടങ്ങിൽ ഓണപ്പുടവ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ സുനീഷ് ആൻഡ് ടീം,രണ്ടാം സ്ഥാനം കരസ്ഥമാക്കിയ പ്രവീൺ ആൻഡ് ടീം മൂന്നാം സ്ഥാനത്തിനർഹരായ സുമി ഷമീർ ആൻഡ് ടീം എന്നിവർക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു. മത്സരത്തിൽ വിധികർത്താക്കളായി പങ്കെടുത്ത ബഹറിനിലെ പ്രശസ്ത ഫാഷൻ ഡിസൈനറും സംരംഭകയുമായ റോഷ്നി രവീന്ദ്രൻ, ഫാഷൻസ് ചിത്ര പത്മനാഭൻ , മെർലിൻ ജെയിംസ് എന്നിവർക്കും , മുഖ്യാതിഥിയായി പങ്കെടുത്ത രമേഷ് രംഗനാഥനും ബി എം സിയുടെ മെമെൻ്റോ നൽകി ആദരിച്ചു. കൂടാതെ പരിപാടിയിൽ അവതാരകയായ റിഥി രാജിവിനെയും , സഹൃദയ നാടൻപാട്ട് സംഘത്തിനും ബിഎംസിയുടെ സ്നേഹാദരവ് നൽകി. ഒക്ടോബർ 18ന് ബഹറിൻ മീഡിയ സിറ്റി ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ നിന്നുള്ള തൊഴിലാളികൾക്കായി നടത്തുന്ന സൗജന്യ ഓണസദ്യയിൽ 200 പേർക്കുള്ള ഓണസദ്യ, ഓണപ്പുടവ കൺവീനർ സുധീഷും ജോയിൻ കൺവീനർ മനീഷും സ്പോൺസർ ചെയ്തിരിക്കുന്നു എന്ന് ഇ വി രാജീവനും ,തൊഴിലാളികൾക്കായി ബിഎംസി നടത്തുന്ന ഓണസദ്യയിൽ ഏവരും പങ്കുചേരണമെന്ന് ഫ്രാൻസിസ് കൈതാരത്തും വേദിയിൽ അറിയിച്ചു. ശ്രാവണ മഹോത്സവം 2024 വൈസ് ചെയർമാൻമാരായ സയിദ് ഹനീഫ്, മോനി ഓടിക്കണ്ടത്തിൽ ജനറൽ കൺവീനർ രാജേഷ് പെരുങ്ങുഴി, ജോയിൻ്റ് കൺവീനർ റിജോയ് മാത്യു, കൺവീനർമാരായ അജി പി ജോയി, ശ്രാവണ മഹോത്സവം 2024 സംഘാടക സമിതി അംഗങ്ങൾ, അതിഥികളായി എത്തിയ ഖായ് , ബബിത ദീപ , ഷരഫ്, ശിഖാമണി തുടങ്ങി ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും , ബി എം സി കുടുംബാംഗങ്ങളും ഒത്തുചേർന്ന പരിപാടിയിൽ സഹൃദയ നാടൻപാട്ട് ടീം അവതരിപ്പിച്ച് സംഗീത് വിരുന്നും, തെയ്യവും കാണികൾക്ക് ദൃശ്യ ശ്രവ്യ വിരുന്നൊരുക്കി.

Leave A Comment