ക്ലീനിങ് ആൻഡ് ഹൈജീൻ സപ്ലൈ രംഗത്തെ പ്രമുഖ ഹോൾസെയിൽ റീറ്റെയിൽ കമ്പനിയായ ബിൻ മൂൺ ട്രേഡിങ്ങിന്റെ രണ്ടാമത്തെ ഷോറൂം ബഹ്റൈനിലെ ഈസ്റ്റ് റീഫയിൽ പ്രവർത്തനമാരംഭിച്ചു. അവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ റക്ടർ റവ. ഫാദർ സജി തോമസ് ഷോറൂമിന്റ് ഉദ്ഘാടനം നിർവഹിച്ചു.
ഡയറക്ടർമാരായ ബിനോയ് ജോൺ, ബിനി ബിനോയ് എന്നിവരോടൊപ്പം ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, സെക്രഡ് ഹാർട്ട് കത്തലിക് ചർച്ച് കോർ ഗ്രൂപ്പ് കോഡിനേറ്റർ റെജി സേവിയർ ,ഫാമിലി സെൽ കോഡിനേറ്റർ സുനിൽ ജോൺ വിവിധ ബ്രാൻഡുകളുടെ പ്രതിനിധികൾ തുടങ്ങിയ സമൂഹത്തിന്റെ നാനാതുറയിലുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ഉൾപ്പെടെ 150 -ഓളം പേർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ഷോറൂമിന്റെ ആശീർവാദ ചടങ്ങുകൾക്ക് ശേഷം കേക്ക് മുറിച്ച് മധുരം പങ്കിടുകയും,
ആദ്യ വിൽപ്പന ബിനോയ് ജോണിൽ നിന്നും ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് ഏറ്റുവാങ്ങുകയും ചെയ്തു.
ലോകോത്തര ബ്രാൻഡുകളുടെ മിഷനറി,കെമിക്കൽ രംഗത്തെ വിപുലമായ ശേഖരവുമായി കഴിഞ്ഞ 20 വർഷത്തിലധികമായി പ്രവർത്തിക്കുന്ന ബിൻ മൂൺ ട്രേഡിങ് തങ്ങളുടെ സേവനം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.