ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു


ബഹ്റൈൻ ഇന്ത്യന്‍ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, പഞ്ചാബി ഭാഷകളില്‍ നടത്തിയ ഓപ്പൺ ഹൗസില്‍ ഏകദേശം 50 ഇന്ത്യൻ പൗരന്മാർ പങ്കെടുത്തു.എംബസിയിലെ കോണ്‍സുലർ ഹാളില്‍ നടന്ന ഹിമാചല്‍ പ്രദേശ് ടൂറിസം പ്രമോഷൻ പരിപാടിയെക്കുറിച്ച്‌ അംബാസഡർ വിശദീകരിച്ചു. ഭാരത് കോ ജാനിയേ ക്വിസ്സില്‍ പങ്കെടുക്കാൻ അംബാസഡർ അഭ്യർഥിച്ചു. നവംബർ 14ന് എംബസി പരിസരത്തുവെച്ച്‌ മനുഷ്യക്കടത്ത് സംബന്ധിച്ച്‌ ബോധവത്കരണ കാമ്ബയിൻ സംഘടിപ്പിച്ചതിന് അംബാസഡർ എല്‍.എം.ആർ.എക്കും ഐ.ഒ.എമ്മിനും നന്ദി പറഞ്ഞു. പ്രവാസി സമൂഹത്തെ പരിപാലിക്കുന്നതില്‍ ബഹ്‌റൈന്‍ സര്‍ക്കാറിന്റെയും ഭരണാധികാരികളുടെയും തുടര്‍ച്ചയായ പിന്തുണക്കും സഹകരണത്തിനും അദ്ദേഹം നന്ദി പറഞ്ഞു. ഓപ്പൺ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്‌നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടു.മറ്റുള്ളവ എത്രയും വേഗം ഏറ്റെടുക്കും എന്നും എംബസി അറിയിച്ചു. ഓപ്പൺ ഹൗസില്‍ സജീവമായി പങ്കെടുത്തതിന് എല്ലാ ഇന്ത്യന്‍ അസോസിയേഷനുകള്‍ക്കും കമ്യൂണിറ്റി അംഗങ്ങള്‍ക്കും ഇന്ത്യൻ സ്ഥാനപതി നന്ദി രേഖപ്പെടുത്തി

Leave A Comment