ബഹ്റൈൻ മലയാളി കുടുംബം (ബിഎംകെ) “കുടുംബ സംഗമം” സംഘടിപ്പിച്ചു.സൽമാനിയയിലുള്ള ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് നടത്തിയ കുടുംബ സംഗമത്തിന്റെ സാംസ്കാരിക സമ്മേളനത്തിന് പ്രസിഡന്റ് ധന്യ സുരേഷ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി പ്രജിത്ത് പീതാംപരൻ സ്വാഗതം ആശംസിച്ചു.എന്റർടൈൻമെന്റ് സെക്രട്ടറി എം.എസ്സ്. പ്രദീപ് അവതാരകനായ കലാവിരുന്നിൽ മറ്റ് ഭാരവാഹികളും എക്സിക്യൂട്ടീവ് അംഗങ്ങളും സംഗീത നിശക്ക് നേതൃത്വം നൽകി.
ടീം പത്തേമാരി, ടീം സിത്താർ മ്യൂസിക് & ഇവന്റ്സ് എന്നിവരുടെ സംഗീത സന്ധ്യയും അരങ്ങേറി,
സഹൃദയ പയ്യന്നൂർ ചിലങ്ക ടീമിന്റെ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസും പരിപാടികൾക്ക് മിഴിവേകി.
ചടങ്ങിന് ട്രഷറർ ലിഥുൻകുമാർ നന്ദി രേഖപെടുത്തി.