പ്രവാസി ലീഗൽ സെൽ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയായി ഡോ. റിതിൻ രാജ് ചുമതലയേറ്റു. ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള പിഎൽസിയുടെ ബഹ്റൈൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയായിട്ടാണ് ഡോ. റിതിൻ രാജ് ചുമതലയേറ്റെടുത്തത്.
കണ്ണൂർ സ്വദേശിയായ ഡോ. റിതിൻ രാജ് കഴിഞ്ഞ പതിനേഴ്വർഷമായി ബഹ്റൈനിലാണ് താമസം. വിവിധ സാമൂഹീക-സാംസ്കാരിക മേഖലകളിൽ സജീവമായ ഡോ. റിതിൻ പല സംഘടനകളിലും സജീവമായി പ്രവർത്തിക്കുന്നുണ്ട്. ബഹ്റൈനിലും മിഡിൽ-ഈസ്റ്റിലിലുമുള്ള എല്ലാ പ്രവാസികളെയും ഒരുമിപ്പിക്കാൻ ഡോ. റിതിൻ രാജിന് സാധിക്കുമാറാകട്ടെ എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവും പിഎൽസി ബഹ്റൈൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത് എന്നിവർ പത്രക്കുറിപ്പിൽ ആശംസിച്ചു.