സമാജത്തിൽ വിദ്യാരംഭം; എസ്.ശ്രിജിത്ത് ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും

  • Home-FINAL
  • Business & Strategy
  • സമാജത്തിൽ വിദ്യാരംഭം; എസ്.ശ്രിജിത്ത് ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും

സമാജത്തിൽ വിദ്യാരംഭം; എസ്.ശ്രിജിത്ത് ഐ.പി.എസ് കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും


മനാമ:ബഹ്‌റൈൻ കേരളീയ സമാജത്തിലെ ഈ വർഷത്തെ വിദ്യാരംഭം വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച രാവിലെ 5.30ന് ആരംഭിക്കുമെന്ന് പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കലും വാർത്താക്കുറിപ്പിൽ അറിയിച്ചു. പ്രമുഖ പോലീസ് ഓഫീസറും കലാകാരനുമായ എസ്.ശ്രീജിത്ത് ഐ.പി.എസ് ആണ് കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കാനായി എത്തിച്ചേരുന്നത്.

സാധാരണ കുടുംബത്തിൽ ജനിച്ച് കഠിന പ്രയത്നം കൊണ്ട് സിവിൽ സർവ്വീസ് പരീക്ഷ വിജയിച്ച് ഔദ്യോഗിക രംഗത്ത് എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥനാണ് കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശിയായ എസ്.ശ്രീജിത്ത്.കോഴിക്കോട് ചേളന്നൂർ ശ്രീനാരായണ കോളേജിൽ നിന്ന് ബിഎസ്‌സി മാത്തമാറ്റിക്‌സിൽ ബിരുദം നേടിയതിനു ശേഷം 1990-1991 കാലയളവിൽ ആകാശവാണിയിലും 1991 മുതൽ1996 വരെ കസ്റ്റംസിലും സേവനമനുഷ്ഠിച്ചതിനു ശേഷം 1996 ബാച്ചിൽ (കേരള കേഡർ)ഐപിഎസ് നേടി,1998-ൽ കുന്നംകുളം എഎസ്പിയായി ഐപിഎസ് ജീവിതം ആരംഭിച്ചു.പിന്നീട് വടകര എഎസ്പിയായും തലശേരി എഎസ്പിയായും ചുമതലയേറ്റു

2000-ൽ പോലീസ് സൂപ്രണ്ടായി സ്ഥാനക്കയറ്റം ലഭിച്ച് കേരള സായുധ പോലീസിൽ കമാൻഡൻ്റായി സേവനമനുഷ്ഠിച്ചു.ബറ്റാലിയൻ-4, മലബാർ സ്‌പെഷ്യൽ പോലീസ്,ക്രൈംബ്രാഞ്ച്, ഇൻ്റലിജൻസ്, ടെലികമ്മ്യൂണിക്കേഷൻ തുടങ്ങിയവയിൽ പോലീസ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചിട്ടുണ്ട്
2010-ൽ ക്രൈംബ്രാഞ്ചിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഡിഐജി) ആയി സ്ഥാനക്കയറ്റം ലഭിച്ചു.പിന്നീട് കണ്ണൂർ റേഞ്ച് ഡിഐജി, കേരള പൊലീസ് അക്കാദമി (കെഇപിഎ) ജോയിൻ്റ് ഡയറക്ടർ, കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷനിൽ ഡിഐജി. എന്നീ നിലകളിലും പ്രവർത്തിച്ചു.

2014-ൽ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് (ഐജിപി) ആയി സ്ഥാനക്കയറ്റം ലഭിക്കുകയും പിന്നീട് ക്രൈംബ്രാഞ്ചിലും കൊച്ചി റേഞ്ചിലും ഐജിപിയായി ചുമതലയേൽക്കുകയും ചെയ്തു.നിലവിൽ ഐജിപി-ക്രൈംസ് (സൗത്ത് സോൺ) എന്ന പദവി വഹിക്കുന്നു.മനുഷ്യക്കടത്ത് വിരുദ്ധ യൂണിറ്റിൻ്റെ സംസ്ഥാന നോഡൽ ഓഫീസർ, നിർഭയ, ഹൈക്കോടതി ജുവനൈൽ ജസ്റ്റിസ് കമ്മിറ്റി തുടങ്ങിയ നിരവധി പ്രോജക്റ്റുകളിൽ അംഗം എന്നീ നിലകളും വഹിക്കുന്നു

പോലീസ് സേനയിൽ അംഗമായ ഗായകൻ എന്ന നിലയിൽ നിരവധി സംഗീത പരിപാടികളിലൂടെ ശ്രദ്ധ നേടികയും മഞ്ചിത്ത് ദിവാകർ കഥയെഴുതി സംവിധാനം ചെയ്ത ‘ദി സ്പോയിൽസ്’ എന്ന ചിത്രത്തിനു വേണ്ടി പിന്നണിഗാന രംഗത്തും ചുവടുറപ്പിച്ചിട്ടുള്ള അദ്ദേഹം പ്രശസ്ത ഗായകൻ പന്തളം ബാലൻ്റെ ശിക്ഷണത്തിൽ ശാസ്ത്രീയ സംഗീതവും അഭ്യസിച്ചുവരുന്നു.

വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്‌ട്രേഷൻ സമാജത്തിൽ ആരംഭിച്ചതായി സംഘാടകർ അറിയിച്ചുകൂടുതൽ വിവരങ്ങൾക്ക് വിനയചന്ദ്രൻ നായർ (39215128)) രജിത അനി( 3804 4694 )എന്നിവരെ വിളിക്കാവുന്നതാണ്.

Leave A Comment