30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയില്‍ വിറങ്ങലിച്ച്‌ പുതുച്ചേരി : വീടുകളില്‍ കുടുങ്ങിയത് 500 ഓളം പേര്‍ ; രക്ഷകരായി സൈന്യം

  • Home-FINAL
  • Business & Strategy
  • 30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയില്‍ വിറങ്ങലിച്ച്‌ പുതുച്ചേരി : വീടുകളില്‍ കുടുങ്ങിയത് 500 ഓളം പേര്‍ ; രക്ഷകരായി സൈന്യം

30 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയില്‍ വിറങ്ങലിച്ച്‌ പുതുച്ചേരി : വീടുകളില്‍ കുടുങ്ങിയത് 500 ഓളം പേര്‍ ; രക്ഷകരായി സൈന്യം


തമിഴ്‌നാട്ടില്‍ ദുരിതംവിതച്ച ഫെയ്ഞ്ചല്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി തീവ്രന്യൂനമര്‍ദമായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം.തമിഴ്‌നാട്ടിലും പുതുച്ചേരിയിലും പലയിടത്തും ശക്തമായ കാറ്റും മഴയും വെള്ളപ്പൊക്കവുമുണ്ടായി. പുതുച്ചേരി തീരത്താണ് ആദ്യം ചുഴലിക്കാറ്റ് വീശിയത്.അതിശക്തമായ മഴയെ തുടർന്ന് തമിഴ്‌നാട്, തെക്കൻ ആന്ധ്രാപ്രദേശ്, കേരളം, ഉള്‍നാടൻ കർണാടകയുടെ പല ഭാഗങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പുതുച്ചേരിയില്‍ കഴിഞ്ഞ 30 വർഷത്തിനിടയില്‍ കണ്ടിട്ടില്ലാത്ത റെക്കോർഡ് മഴയാണ് പെയ്യുന്നത് .ഞായർ രാവിലെ ഒമ്ബത്‌ വരെയുള്ള 24 മണിക്കൂറില്‍ 46 സെന്റീമീറ്റർ മഴയാണ്‌ പെയ്‌തിറങ്ങിയത്‌.

ചെന്നൈ, തിരുവള്ളൂർ, ചെങ്കല്‍പട്ട്, കാഞ്ചീപുരം, വില്ലുപുരം, കല്ല്കുറിച്ചി, കടലൂർ ജില്ലകളിലും പുതുച്ചേരി, റാണിപ്പേട്ട്, തിരുവണ്ണാമലൈ, വെല്ലൂർ, പെരമ്ബല്ലൂർ, അരിയല്ലൂർ, തഞ്ചാവൂർ, തിരുവാരൂർ, മൈലാടുതുറൈ, നാഗപട്ടണം ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.4,153 ബോട്ടുകള്‍ തീരത്തേക്ക് മടങ്ങിയിട്ടുണ്ടെന്നും , 2,229 ദുരിതാശ്വാസ ക്യാമ്ബുകള്‍ തയ്യാറാണെന്നും സംസ്ഥാന സർക്കാർ അറിയിച്ചു. ചെന്നൈയില്‍ നിന്ന് തിരുപ്പതിയിലേക്കുള്ള 20 വിമാനങ്ങള്‍ റദ്ദാക്കി

പുതുച്ചേരിയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ കഴിഞ്ഞ രണ്ട് മണിക്കൂറിനുള്ളില്‍ നൂറിലധികം പേരെ ഇന്ത്യൻ സൈന്യം രക്ഷപ്പെടുത്തി. പുതുച്ചേരിയിലെ കൃഷ്ണനഗറിലെ ചില പ്രദേശങ്ങളില്‍ ജലനിരപ്പ് അഞ്ചടിയിലെത്തിയിട്ടുണ്ട്. അഞ്ഞൂറോളം വീടുകളില്‍ കുടുങ്ങിക്കിടക്കുന്നവരെ സൈന്യം രക്ഷപ്പെടുത്തി.

Leave A Comment