പ്രവാസി ലീഗൽ സെൽ നാഷണൽ കോർഡിനേറ്ററായി അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ ചുമതലയേറ്റു. സുപ്രീംകോടതി അഭിഭാഷകനായ അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ മുൻപ് പല മനുഷ്യാവകാശ സംഘടനകളിലും സേവനമനുഷ്ടിച്ചിട്ടുണ്ട് . ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ. ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള പിഎൽസിയുടെ ഇന്ത്യയിലെ നാഷണൽ കോർഡിനേറ്ററായിട്ടാണ് അഡ്വക്കേറ്റ് ബേസിൽ ജെയ്സൺ ചുമതലയേറ്റെടുത്ത്. പ്രവാസികളെ നിയമപരമായി കൂടുതൽ ശക്തീകരിക്കുന്നതിനായി വിവിധ തലങ്ങളിലുള്ള പ്രവാസികളെ കൂടുതലായി ഒരുമിപ്പിക്കുവാൻ അഡ്വ. ബേസിൽ ജൈസണ് സാധികുമാറാകട്ടെ എന്ന് പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രെസിഡെന്റ് അഡ്വ. ജോസ് എബ്രഹാം, ഗ്ലോബൽ വക്താവും പിഎൽസി ബഹ്‌റൈൻ ചാപ്റ്റർ അദ്ധ്യക്ഷനുമായ സുധീർ തിരുനിലത്ത് എന്നിവർ പത്രക്കുറിപ്പിൽ ആശംസിച്ചു.