നമ്മെ പ്രലോഭിപ്പിക്കുകയും നമ്മിൽ ലഹരി പടർത്തുകയും ചെയ്യുന്ന ചിലതുണ്ട്. അവയെക്കുറിച്ച് എഴുതുമ്പോൾ , ഏറ്റവും വലിയ ലഹരിയെന്ന് ഒരു കാലത്ത് വിശേഷിപ്പിക്കപ്പെട്ട ഒന്നിൻ്റെ പേരാണ് ഉചിതമെന്ന് തോന്നിയതുകൊണ്ട് പുസ്തകത്തിന് കഞ്ചാവ് എന്ന് പേരു നൽകിയതെന്നും ആ പേരിനെ ഒരു മാർക്കറ്റിഗ് തന്ത്രമായി ഉപയോഗിച്ചതല്ലേന്നും പ്രമുഖ എഴുത്തുകാരൻ ലിജേഷ് കുമാർ പറഞ്ഞു.ബഹ്റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തമേളയോടനുബന്ധിച്ച് നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാത്തരം എഴുത്തുകാരും കൂടി ഉൾപ്പെട്ടതാണ് സാഹിത്യ ലോകമെന്നും ഓരോ എഴുത്തുകാരൻ്റെയും രചനശൈലിയെ വേർതിരിച്ചറിയുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള ,സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ നായർ തുടങ്ങി നിരവധി പേർ സന്നിഹിതരായിരുന്നു.
കഴിഞ്ഞ മാസം 28ന് ആരംഭിച്ച പുസ്തമേളയും സാംസ്കാരികോത്സവവും ഈ മാസം 8 ന് അവസാനിക്കും