ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ പ്രശസ്ത യുവ എഴുത്തുകാരൻ ലിജീഷ് കുമാറിനെ നൗക ബഹ്‌റൈൻ പ്രതിനിധികൾ മൊമെന്റോ നൽകി ആദരിച്ചു.
നാട്ടിലെ സുഹൃത് വലയത്തെ ബഹ്‌റൈൻ മണ്ണിൽ വച്ച് കാണാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നൗക ബഹ്‌റൈനോടൊപ്പം ഒരുനാൾ ചെലവഴിക്കാൻ വീണ്ടും ഇവിടേക്ക് തിരിച്ചുവരും എന്നും മറുപടി പ്രസംഗത്തിൽ ലിജീഷ് കുമാർ പറഞ്ഞു.
സെക്രട്ടറി അശ്വതി മിഥുൻ ഉപഹാരം കൈമാറിയ ചടങ്ങിൽ നൗക ബഹറിന്റെ എല്ലാ എക്സിക്യൂട്ടീവ് അംഗങ്ങളും സന്നിഹിതരായിരുന്നു.