ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം; നൊമ്പരമായി അ‍ഞ്ചു പേരും ;വിടവാങ്ങിയത് ഉറ്റ ചെങ്ങാതിമാർ

  • Home-FINAL
  • Business & Strategy
  • ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം; നൊമ്പരമായി അ‍ഞ്ചു പേരും ;വിടവാങ്ങിയത് ഉറ്റ ചെങ്ങാതിമാർ

ഒരുമിച്ച് പഠിക്കാൻ തുടങ്ങിയിട്ട് ഒന്നര മാസം; നൊമ്പരമായി അ‍ഞ്ചു പേരും ;വിടവാങ്ങിയത് ഉറ്റ ചെങ്ങാതിമാർ


ഒറ്റ രാത്രികൊണ്ട് പ്രിയപ്പെട്ട മക്കളെ നഷ്ടമായ ഞെട്ടലിലാണ് ആലപ്പുഴയിലെ വാഹനാപകടത്തിൽ കൊല്ലപ്പെട്ട അഞ്ചു വിദ്യാർഥികളുടെ വീട്ടുകാരും നാട്ടുകാരും. പഠനത്തിലും സ്പോർട്സിലുമെല്ലാം ഒരുപോലെ മിടുക്കരായ അഞ്ചുപേർ ഇനി വിങ്ങലാർന്ന നീറ്റലാണ്. ഒരുമിച്ച് പഠിക്കാൻ തുടങ്ങിയട്ട് വെറും ഒന്നര മാസം മാത്രം. അപ്പോഴേക്കും ചങ്കും കരളുമായി മാറിയിരുന്നു ആ സംഘം. ഒടുവിൽ പ്രിയപ്പെട്ട കൂട്ടുകാരെ തനിച്ചാക്കി ഒറ്റരാത്രിയിൽ അവരഞ്ചുപേർ ഒരുമിച്ച്‌പ്പോയി. ക്യാമ്പസിലും വീടുകളിലും വേദനയല്ലാതെ മറ്റെൊന്നുമില്ല.കോട്ടയം സ്വദേശി ദേവാനന്ദൻ ,പാലക്കാട് ശേഖരീപുരം ശ്രീദീപ് വത്സൻ,ആലപ്പുഴ കാവാലം നെല്ലൂർ ആയുഷ്, ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപിലെ മുഹമ്മദ് ഇബ്രാഹിം,കണ്ണൂർ സ്വദേശിയായ അബ്ദുൾ ജബ്ബാർ എന്നിവരാണ് വീടിനും നാടിനും നൊമ്പരമായി മരണത്തിലും പിരിയാതെ പോയത്. കരഞ്ഞു തളരുന്ന ബന്ധുക്കളെയും,സഹപാഠികളെയും എങ്ങനെ ആശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുകയാണ് നാട്ടുകാരും സുഹൃത്തുക്കളും. പഠിക്കാൻ മിടുക്കരായ, നാടിന്റേയും വീടിന്റേയും പ്രതീക്ഷയായിരുന്ന ആ അഞ്ചുപേർ .

Leave A Comment