ദുർബ്ബലനായിരുന്ന മനുഷ്യന് കരുത്ത് നൽകിയത് പുസ്തകങ്ങൾ – ഉണ്ണി ബാലകൃഷ്ണൻ

  • Home-FINAL
  • Business & Strategy
  • ദുർബ്ബലനായിരുന്ന മനുഷ്യന് കരുത്ത് നൽകിയത് പുസ്തകങ്ങൾ – ഉണ്ണി ബാലകൃഷ്ണൻ

ദുർബ്ബലനായിരുന്ന മനുഷ്യന് കരുത്ത് നൽകിയത് പുസ്തകങ്ങൾ – ഉണ്ണി ബാലകൃഷ്ണൻ


ജീവ സൃഷ്ടികളിൽ ഏറ്റവും ദുർബ്ബലമായിരുന്നിട്ടും മനുഷ്യനെ ഏറ്റവും വലിയ ശക്തിയായി വളർത്തിയതും ഒന്നിപ്പിച്ചു നിർത്തിയതും പുസ്തകങ്ങളാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞു.പതിനായിരക്കണക്കിനു വർഷങ്ങൾ അന്യജീവികളെ ഭയന്ന് ഗുഹകളിൽ കഴിച്ചുകൂട്ടിയ മനുഷ്യനെ ഒന്നിപ്പിക്കുന്നതിലും ഗോത്രങ്ങളും സമൂഹങ്ങളും, രാജ്യങ്ങളും സാമ്രാജ്യങ്ങളും കെട്ടിപ്പടുക്കാൻ മനുഷ്യകുലത്തെ പരുവപ്പെടുത്തിയതിലും അക്ഷരങ്ങളും പുസ്തകങ്ങളും വഹിച്ച പങ്ക് വളരെ വലുതാണെന്നും ബൈബിളും ഖുറാനും,രാമായണവും മറ്റ് രാഷ്ട്രീയ ഗ്രന്ഥങ്ങളും ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

ബഹ്റൈൻ പ്രവാസിയും കഥാകൃത്തുമായ ജലീലിയോ രചിച്ച ” റങ്കൂൺ സ്രാപ്പ് ” എന്ന നോവൽ പ്രകാശനം ചെയ്ത് കൊണ്ടു സംസാരിക്കുകയായിന്നു ഉണ്ണി ബാലകൃഷ്ണൻ.മ്യാന്മാറിലെ ഇന്ത്യൻ വംശജരുടെ ചരിത്രത്തിലൂടെ രോഹിങ്ക്യൻ സംഘർഷത്തിൻ്റെയും മനുഷ്യക്കടത്തിൻ്റെയും പലായനങ്ങളുടെയും, പൗരത്വ രാഷ്ട്രീയത്തിൻ്റെയും വർത്തമാനകാല യാഥാർത്ഥ്യങ്ങളുടെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലാണ് റങ്കൂൺസ്രാപ്പ്.

സമാജം പ്രസിഡൻ്റ് പി.വി.രാധാകൃഷ്ണപിള്ള അധ്യക്ഷ വഹിച്ച പുസ്ത പ്രകാശനച്ചടങ്ങിൽ കവിയും ഗാന രചയിതാവുമായ ഉമ്പാച്ചി പുസ്തകത്തെ പരിചയപ്പെടുത്തി.യുവ എഴുത്തുകാരനും വിദ്യാഭ്യാസ പരിശീലകനുമായ ലിജേഷ് കുമാർ, യാത്രികനും എഴുത്തുകാരനുമായ സജി മാർക്കോസ്, പി.ഉണ്ണികൃഷ്ണൻ, പുസ്തകോത്സകൺവീനർ ഹരീഷ് നായർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സമാജം ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള ചടങ്ങിന് സ്വാഗതമാശംസിക്കുകയും ,സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ നായർ നന്ദിയും പറഞ്ഞു.

പുസ്തക പ്രകാശാനന്തരം ഉണ്ണി ബാലകൃഷ്ണനുമായുള്ള മുഖാമുഖവും നടന്നു.പുസ്ത പ്രകാശനത്തിന് മുന്നോടിയായി മലയാളം മിഷൻ കുട്ടികൾക്ക് കഥ കേൾക്കാൻ ഒരുക്കിയിട്ടുള്ള ‘ഒരിടത്തൊരിടത്തൊരിടത്ത് ” എന്ന കഥയിടവും ബഹ്റൈനിലെ പാട്ടുകാരികളായ സുഹൃത്തുക്കളുടെ മ്യൂസിക് ബാൻഡായ ദി പിങ്ക് ബാങ്ക് ഒരുക്കിയ സംഗീത പരിപാടിയും അരങ്ങേറി.

Leave A Comment