കടുത്ത പ്രതിഷേധത്തെ തുടർന്ന് പട്ടാളനിയമം പിൻവലിച്ച് ദക്ഷിണകൊറിയ പ്രസിഡന്റ് യൂൺ സുക് യോളിൻ. പട്ടാള നിയമം പ്രഖ്യാപിച്ച് രണ്ട് മണിക്കൂർ പിന്നിടും മുൻപെ നിയമം പിൻവലിച്ചു. പട്ടാള നിയമത്തിനെതിരെ പാർലമെന്റ് ഒറ്റക്കെട്ടായി ശബ്ദമുയർത്തി. ആയിരങ്ങൾ പാർലമെന്റ് വളഞ്ഞു പ്രതിഷേധിച്ചു.ഇന്നലെ രാത്രി ദേശീയ ടെലിവിഷനിലൂടെ ആണ് പ്രഖ്യാപനം നടത്തിയത്.