ബഹ്‌റൈൻ ഇന്റര്‍നാഷനല്‍ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഇന്റര്‍നാഷനല്‍ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി

ബഹ്‌റൈൻ ഇന്റര്‍നാഷനല്‍ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി


മുപ്പത്തിമൂന്നാമത് ബഹ്‌റൈൻ ഇന്റർനാഷനല്‍ മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി.ഈജിപ്ഷ്യൻ ഓപറ ഗായിക ഫാത്മ സെയ്‌ദിന്റെയും നാദർ അബ്ബാസിയുടെ നേതൃത്വത്തിലുള്ള കെയ്‌റോ ഓപറ ഓർക്കസ്ട്രയുടെയും പ്രകടനത്തോടെയാണ് ഫെസ്റ്റിവൽ ബഹ്‌റൈൻ നാഷനല്‍ തിയറ്ററില്‍ ആരംഭിച്ചത്.വാർത്താവിതരണ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അല്‍ നോയ്മി, യുവജന, കായിക കാര്യ മന്ത്രി റവാൻ ബിൻത് നജീബ് തൗഫീഖി, ബഹ്‌റൈൻ അതോറിറ്റി ഫോർ കള്‍ചർ ആൻഡ് ആൻറിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ അഹമ്മദ് ബിൻ അബ്ദുല്ല ആല്‍ ഖലീഫ എന്നിവർ പങ്കെടുത്തു.ഒക്‌ടോബർ 24 വരെ ബഹ്‌റൈനിലെ വിവിധ വേദികളില്‍ സംഗീത പ്രകടനങ്ങള്‍ നടക്കും. സമാപന പരിപാടിയായി ബഹ്‌റൈൻ നാഷനല്‍ തിയറ്ററില്‍ ബഹ്‌റൈൻ ഫില്‍ഹാർമോണിക് ഓർക്കസ്ട്രയുടെ രണ്ട് പ്രടനങ്ങള്‍ അരങ്ങേറും

Leave A Comment