ബഹ്‌റൈൻ ഇന്ത്യൻ എംബസി ഗാന്ധിജയന്തിയും അഹിംസാ ദിനവും ആചരിച്ചു

  • Home-FINAL
  • Business & Strategy
  • ബഹ്‌റൈൻ ഇന്ത്യൻ എംബസി ഗാന്ധിജയന്തിയും അഹിംസാ ദിനവും ആചരിച്ചു

ബഹ്‌റൈൻ ഇന്ത്യൻ എംബസി ഗാന്ധിജയന്തിയും അഹിംസാ ദിനവും ആചരിച്ചു


ബഹ്‌റൈനിലെ ഇന്ത്യൻ എംബസി 2024 ഒക്ടോബർ 2-ന് മഹാത്മാഗാന്ധിയുടെ 155-ാം ജന്മവാർഷികവും അന്താരാഷ്ട്ര അഹിംസ ദിനവും ആദരിച്ചു. ചടങ്ങിൽ ബഹ്റൈൻ പ്രതിനിധി കൗൺസിൽ അംഗങ്ങളായ എച്ച്.ഇ. അബ്ദുല്ല ഖലീഫ അൽ റൊമൈഹി, എച്ച്.ഇ. മുഹമ്മദ് ഹുസൈൻ ജനാഹി, എച്ച്.ഇ. ഹസ്സൻ ഈദ് ബുഖമ്മസ്, ബഹ്‌റൈൻ ഗവൺമെൻ്റ് ഉദ്യോഗസ്ഥരും ഇന്ത്യൻ, ബഹ്‌റൈൻ കമ്മ്യൂണിറ്റി അംഗങ്ങളും പങ്കെടുത്തു.ഇന്ത്യൻ സ്ഥാനപതി ഹിസ് എക്സലൻസി വിനോദ് കെ ജേക്കബും എംബസി ഉദ്യോഗസ്ഥരും രാഷ്ട്രപിതാവിന് പുഷ്പങ്ങൾ അർപ്പിച്ചു.

അംബാസഡർ അറബിയിലും ഇംഗ്ലീഷിലും സ്വാഗത പ്രസംഗം നടത്തി. ഗാന്ധിയൻ തത്ത്വചിന്തയുടെ പൈതൃകത്തെക്കുറിച്ചും , അവ ആഗോളതലത്തിൽ ചെലുത്തിയ ആഴത്തിലുള്ള സ്വാധീനത്തെക്കുറിച്ചും പാർലമെൻ്റ് അംഗങ്ങൾ പങ്കുവെച്ചു. അറബ് ലോകത്ത് ഗാന്ധി വഹിച്ച പങ്കിനെ കുറിച്ചും അവർ ചർച്ച ചെയ്തു. ചടങ്ങിൽ മഹാത്മാഗാന്ധിയുടെ ജീവിതം ആസ്പദമാക്കി ഉള്ള ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി എംബസി 2024 സെപ്റ്റംബർ 14 മുതൽ ആരംഭിച്ച “സ്വച്ഛതാ ഹി സേവ” എന്ന ക്യാമ്പെയ്നും നടത്തി

Leave A Comment